സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്ക്കൂൾ, വടകര/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026
വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ പുതിയ കുട്ടികളെ സ്വീകരിച്ച് തുടക്കമിട്ടു. പി ടി എ പ്രസിഡന്റ് ജയ്മോൻ പി അബ്രഹാം അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈസി ടോമിച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്നോബി ജോർജ് പ്രവേശനോത്സവ സന്ദേശം നൽകി. പ്രിൻസിപ്പൽ സാജു സി അഗസ്റ്റിൻ, വി എൻ ഗോപകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജയ മാത്യു സ്വാഗതവും ജോജി ജോർജ് നന്ദിയും രേഖപ്പെടുത്തി.