സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/പോരാടുക നാം......

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുക നാം..........

സ്വതന്ത്രരാണ് നമ്മളെങ്കിലും
സ്വതന്ത്ര ചിന്ത സ്വയം ത്യജിക്കണം
സ്വതന്ത്ര ചിന്ത നാം സ്വയം
തടങ്കലിൽ വസിക്കണം....
നമുക്ക് മുന്നിലില്ല വേറെ ഏറെ മാർഗ്ഗമൊന്നുമീ..
മഹാവിപത്തിനെ...
ചെറുക്കുവാൻ ധരിക്ക നാം സ്വയം
പൊലിഞ്ഞു പോയ
ജീവിതങ്ങളെത്രയെന്ന-
തോർക്കവേ.....
കലങ്ങിടുന്നു മാനസം
വിതുമ്പിടുന്നു ഹൃത്തടം..

ആവ വിനോയ്
6 സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത