സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ശുചിത്വം എന്നത് ദൈവികതയ്ക്ക് തുല്യമായ ഒരു പ്രവർത്തിയാണ്. ഒരു മനുഷ്യന്റെ ശരീരം വൃത്തിയുള്ളതായി സൂക്ഷിച്ചാൽ അതിൽ നിന്ന് തെളിയുന്നത് അദ്ദേഹത്തിന്റെ മനസ്സ് അതിലേറെ വൃത്തിയുള്ളവ ആണെന്ന് ആണ്. കറകെട്ടിയ മനസ്സ് ശുചിത്വം ഇല്ലാത്ത ശരീരം പോലെയാണ്. അകത്തുള്ളത് പുറമെ പ്രതിഫലികുകഉള്ളു അത്പോലെ തന്നെആണ് മനുഷ്യശരീരം. നാം നമ്മുടെ ശരീരം ശുചിത്വമായി സൂക്ഷിച്ചാൽ അസുഖം ഒന്നും പിടിപെടാതെ നാം ആരോഗ്യവാനായിരിക്കും. ശരീരം മാത്രമല്ല നമ്മുടെ സമൂഹവും പരിസരവും ശുചിത്വമുള്ളതാക്കി തീർക്കാനുള്ള ഉത്തരവാദിത്തവും നമ്മുടേത് തന്നെയാണ്. നമ്മുടെ പരിസരത്ത് വൃത്തിഹീനമായി വെള്ളം കെട്ടിക്കിടന്ന് അതിൽ കൊതുകുകൾ വന്ന് മുട്ടയിട്ട് പാറി പറന്നു നടക്കുന്നു. ഇങ്ങനെ ഉള്ള സ്ഥലങ്ങളിലാണ് പ്രാണികളിൽ നിന്ന് പകരുന്ന ഡെങ്കിപ്പനി, മലേറിയ എന്നിങ്ങനെ ഉള്ള അസുഖങ്ങൾ ബാധിച് നാം ക്ഷീ ണിതരാവുന്നത്. ഇങ്ങനെയുള്ള അസുഖങ്ങൾ ഏറെ പെട്ടെന്നു പടർന്നു പിടിക്കുവാൻ സാധ്യത ഉണ്ട്. ശുചിത്വമില്ലായ്മയുടെ തുടർച്ച നമ്മുടെ നാടിനെ പിന്നീട് കൊടിയ വിപത്തിലേക്ക് നയിക്കും. അതേ സമയം, ശുചിത്വമുള്ള പരിസരം ആണെങ്കിൽ ഇതുപോലെയുള്ള മഹാമാരികൾ ഒന്നും സംഭവിക്കുകയില്ല. നമ്മുടെ കാഴ്ചപ്പാടാണ് നമ്മുടെ ഭാവി ജീവിതത്തിന്റെ അടിസ്ഥാനം. വീടും പരിസരവും വൃത്തിയാകുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും മികച്ച ആരോഗ്യപരമായാ നേട്ടം നമ്മുടെ ശരീരഭാരം കുറക്കുന്നതിന് ഇത് സഹായിക്കുന്നു എന്നതാണ്. ഇതേതുടർന്ന് വീട് വൃത്തിയാക്കുന്നത് വഴി രണ്ട് കാര്യങ്ങൾ നമുക്ക് ഒറ്റയടിക്ക് നേടാനാവും ശുചിത്വവും ശരീരഭാരം കുറയ്കലും. അത്പോലെ തന്നെ പഠനങ്ങളിൽ തെളിയുന്നത് 20 മിനിറ്റ് സമയത്തെ വീട് വൃത്തിയാകലിൽ 20% മാനസിക സമ്മർദ്ദം കുറയും. സമ്മർദ്ദം കുറയുക മാത്രമല്ല വീട് വൃത്തിയായ ശേഷം കാണുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ആത്മസംതൃപ്തി ഉണ്ടാകും അത് നമ്മളെ പോസിറ്റീവ് ചിന്തകളിലേക്ക് നയിക്കും. മനസ്സിനെ ശാന്തമാക്കാൻ ഇതിലൂടെ സാധിക്കും. നാം ശുചിയാകുമ്പോൾ അണുനാശിനി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അണുനാശിനി ഉപയോഗിച്ച് വീട് വൃത്തിയാക്കുമ്പോൾ എല്ലാവിധ കീടാണുക്കളും നമ്മിൽ നിന്ന് അകലുന്നു. നമ്മുടെ പരിസരത്തിൽ ഏറ്റവും കൂടുതൽ ബാക്ടീരിയകൾ വരുന്നത് ഫാക്ടറികളിൽ നിന്നാണ്. അവിടെ നിന്നുള്ള പുകയും, മലിനജലവും, രാസവസ്തുക്കളും പ്രകൃതിയെ നശിപ്പിക്കുന്നതോടൊപ്പം അതിൽ അണുക്കളും അടങ്ങിയിരിക്കുന്നു. ഇവ ഏറെ അതൃപ്തികരമായ ഒരു കാര്യമാണ്. നാം ഇതിലേറെ ശ്രദ്ധ ചെലുത്തണം. അത് പോലെ പ്ലാസ്റ്റിക് പോലെത്തെ മണ്ണിൽ അലിഞ്ഞുചേരാത്ത വസ്തുക്കൾ കൂമ്പാരമായി ഒരു സ്ഥലത്ത് ഉപേക്ഷിക്കുന്നതും ശുചിത്വമില്ലായ്മയെ ചൂണ്ടികാണിക്കുന്നു. ഇത് നാം പ്രകൃതിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ആണ്. നാം അതുപോലെ കുളിച്ചു, നഖങ്ങളൊക്കെ മുറിച് ശുചിത്വം പാലിക്കണം. മറ്റുള്ളവർ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ നാം ഏറെ ശ്രദ്ധിക്കണം. കാരണം എന്തെന്നാൽ, അവരുടെ ശരീരം ശുചിത്വമുള്ളവയാണോന്ന് നാം അറിയുന്നില്ല. അവരുടെ ശരീരത്തിൽ വിയർപ്പിൽ പോലും അടങ്ങിയിരിക്കുന്ന അനേകായിരം അണുക്കൾ നാം അത് ധരിക്കുന്നതോടെ നമ്മുടെ ശരീരത്തിൽ കയറുകയും അങ്ങനെ പതിയെ പതിയെ നാം രോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു. ഇപ്പോഴൊത്തെ സാഹചര്യത്തിൽ കോവിഡ് 19 എന്ന ഭീകരമായ രോഗം നമ്മിൽ പിടിപെടാതിരിക്കാൻ നാം കൈകാലുകൾ എപ്പോഴും കഴുകി വൃത്തിയുള്ളവരായി ഇരിക്കണം. അതെ ഒരു മാർഗമുള്ളൂ. നാം എന്നും എപ്പോഴും ശുചിത്വം പാലിക്കണം.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം