ചൈനയിൽ നിന്ന് വന്നൊരു വൈറസ്
ലോകം മുഴുവൻ പടർന്നൊരു വൈറസ്
നിമിഷങ്ങളിൽ പകരുന്ന വൈറസ്
തുരത്തും ഞങ്ങൾ ഈ വൈറസിനെ
ഇത് പ്രളയത്തെയും ഓഖിയെയും
അതിജീവിച്ച നാട്
നിപ്പയെ തുരത്തിയ നാട്
ഞങ്ങൾ അതിജീവിക്കും ഈ മഹാമാരിയെ
സ്കൂൾ തുറന്നാൽ ആർത്തുല്ലസിച്ചു
അദ്ധ്യാപകരോടൊത്ത് പഠിച്ചു രസിക്കും
കൂട്ടുകാരോടൊത്ത് കളിച്ചു രസിക്കും
ഇനിയും ഞങ്ങൾ വീണ്ടെടുക്കും
ആ മാഞ്ഞുപോയ സ്കൂൾ ദിനങ്ങളെ
കൈകോർത്തു പ്രാർത്ഥിച്ചീടാം ഞങ്ങളെ
സംരക്ഷിക്കുന്ന മാലാഖമാർക്കുവേണ്ടി
വീട്ടിലൊതുങ്ങാം നമുക്കുവേണ്ടി കൈകൾ ശുചിയാക്കാം
വ്യക്തി ശുചിത്വം പാലിക്കൂ
കൊറോണയെ നമുക്ക് ഒന്നായി തുരത്താം.