സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
രാഷ്‌ട്രീയപ്രബുദ്ധരും സാമൂഹികപ്രവർത്തകരും മുറവിളികൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം.ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ചയായിമാറിയിരിക്കുന്നു. മണ്ണിന്റെ ഘടനയും അന്തരിക്ഷവും കാലാവസ്ഥയും ആണ് ഇവിടെ ഈ ഭൂമിയിൽ ജിവൻ നിലനിൽക്കാൻ കാരണമാകുന്നത്. നിരന്തരപരിണാമത്തിലൂടെ ജൈവഘടനയുടെ ഉന്നതസ്ഥനത്ത് മനുഷ്യൻ എത്തി .മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്. പ്രകൃതി നമ്മുടെ അമ്മയാണ്. ഇന്ന് മനുഷ്യൻ തന്റെ സ്വാർഥ താൽപര്യങ്ങൾക്കായി പ്രകൃതിയെ ഉപയോഗിക്കുകയാണ്. പരിസ്ഥിതിക്കു വിഘാതമാകുന്ന പ്രവർത്തികളാണ് ഇന്ന് മനുഷ്യൻ ചെയുന്നത്. മനുഷ്യൻ കേവലം ഒരു ജീവിയാണ്.വിശേഷബുദ്ധിയുള്ള ഒരു ജീവി.മനുഷ്യൻ പ്രകൃതിയെ അശ്രയിച്ചാണ് കഴിയുന്നത്.പ്രകൃതിയിലെ ചൂടു,തണുപ്പും,കാറ്റും ഏൽക്കാതെയും അതുൾക്കൊള്ളാതെയും മനുഷൃന് പുലരാനേ കഴിയുകയില്ല. "ഒരു തൈ നടുപോൾ ഒരു തണൽ നടുന്നു നടുവ് നിവർക്കാനൊര്രു കുളിർ നിഴൽ നടുന്നു പകലുറക്കത്തിന്നൊരു മലർവിരി നടുന്നു" എന്ന് ഒ.എൻ.വി പറയുന്നു.ഇന്നിന്റെ ലോകത്ത് ജീവിക്കുന്ന നാം പ്രകൃതി എന്തെന്നൊ പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണമെന്നോ ചിന്തിക്കുന്നില്ല.അവിടെ നാം തോറ്റു പോവുകയാണ്.പരീക്ഷളെ വിജയിക്കുന്ന നാം ജീവിതത്തിൽ തോറ്റു പോകുന്നു.ഇവിടെ ആണ് നാം വിജയിക്കേണ്ടത്.നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് പ്രകൃതി തിരിച്ചടി നൽകിയാൽ അത് സഹിക്കവുന്നതിൽ അപ്പുറമായിരിക്കും എന്ന സത്യം ഇനിയെങ്കിലും നാം തിരിച്ചറിയണം. സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിതഘടന അറിഞ്ഞോ അറിയാതയോ മനുഷ്യൻ തന്നെ തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ്.ധനം സമ്പതിക്കുന്നതിനു മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മതൃത്വത്തെയാണ് നാം തകർക്കുന്നത് എന്ന് ഓർക്കണം.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |