സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ മുത്തശ്ശി പറഞ്ഞ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശി പറഞ്ഞ കഥ

" കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ആരോഗ്യ ശുചികരണയത്നത്തിന്റെ ഭാഗമായി സർക്കാർ ആഹ്വാനം ചെയ്ത ഏറ്റവും നല്ല പരിസ്ഥിതി ആരോഗ്യ പ്രവർത്തകനുളള അവാർഡ് വാങ്ങാനായി യദുകൃഷ്ണനെ വേദിലേക്ക് ക്ഷണിക്കുന്നു"

- എന്ന് മൈക്കിൽ കൂടി വിളിച്ച് പറഞ്ഞപ്പോൾ എന്തെന്ന് അറിയാത്ത സന്തോഷമായിരുന്നു എന്റെ മനസ്സിൽ.ഞാൻ പതിയെ വേദിയിൽ കയറി, അവാർഡ് വാങ്ങി. എന്നിട്ട് മൈക്കിലൂടെ രണ്ട് വാക്ക് സംസാരിക്കാൻ എന്നോട് പറഞ്ഞു - അവരുടെ നിർബന്ധത്തിനൊടുവിൽ ഞാൻ സമ്മതിച്ചു.

" എല്ലാവർക്കും എന്റെ നമ:സ്കാരം ഞാൻ ഇന്ന് ഈ വേദിയിൽ നിൽക്കാൻ കാരണം എന്റെ മുത്തശ്ശി എന്നോട് പറഞ്ഞ ഒരു കഥയാണ് "

പരിപാടി കഴിഞ്ഞ ശേഷം വീട്ടിലെത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു.ക്ഷീണം കാരണം പെട്ടന്ന് ഞാൻ മയക്കത്തിലേക്ക് വഴുതി വീണു. മുത്തശ്ശിയുടെ ഓർമ്മകൾ എന്റെ മനസ്സിൽ മിന്നി മറഞ്ഞു.

"മുത്തശ്ശി ... ഒരു കഥ പറഞ്ഞ് താ.. "

'ശരി ,ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു അദ്ദേഹം തന്റെ രാജ്യം നീതിപൂർവ്വം ഭരിച്ചിരുന്നു, അദ്ദേഹത്തിന്റെ മരണ സമയത്ത് രാജാവ് തന്റെ രാജ്യം തന്റെ മക്കൾക്ക് വീതിച്ച് കൊടുത്തു ,മൂത്തയാൾ തനിക്ക് കിട്ടിയ രാജ്യം വളരെ പരിസ്ഥിതി പരിസര ശുദ്ധിയോടെ നന്നായി വാണു എന്നാൽ ഇളയാൾ നേരേ തിരിച്ചും അതിവൈകാതെ ഇളയരാജ കുമാരന്റെ രാജ്യത്തിൽ അസുഖം വന്ന് ജനങ്ങൾ ഒന്നടങ്കം ഇല്ലാതായികൊണ്ടിരുന്നു. അവസാനം ഇളയാൾ ജേഷ്ഠന്റെ നയങ്ങൾ സ്വീകരിച്ചതോടെ രാജ്യം രക്ഷപെടുകയും ചെയ്തു".

- പെട്ടെന്ന് തന്നെ ഞാൻ മയക്കത്തിൽ നിന്ന് എണ്ണീറ്റു. കുറച്ചു നാളുകൾക്ക് ശേഷം ഞങ്ങൾ സിറ്റിയലേക്ക് താമസം മാറ്റി.അവിടം ഞങ്ങളുടെ ഗ്രാമം പോലെയല്ല നിറയെ പ്ലാസ്റ്റിക്കു കൾ കൊണ്ട് നിറഞ്ഞ് ശുചി ഇല്ലാത്ത ഇടമായിരുന്നു. പലതരത്തിലുള്ള കാര്യങ്ങൾ ചെയ്തെങ്കിലും ഫലമുണ്ടായില്ല അവസാനം മുത്തശ്ശി പറഞ്ഞതന്ന കഥ ഞാൻ നാടകമാക്കി അവസാനം അത് നടന്നു .ആ സിറ്റി ശുചികരിക്കാൻ കഴിഞ്ഞു. ഇന്ന് ഇതൊക്കെ ഓർക്കുമ്പോൾ നല്ല സന്തോഷം ആണ് മനസ്സിൽ.

നന്ദന സുരേഷ്
9 B സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ