സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പരിസ്ഥിതിയും

പരിസ്ഥിതിയുടെ നാശം ദാരിദ്രത്തിലേയ്ക്കും ദാരിദ്യം സമരങ്ങളിലേയ്ക്കും മാനവരാശിയുടെ നാശത്തിലേയ്ക്കും വഴി തെളിക്കും എന്ന് നോബൽ സമ്മാനജേതാവായ വാൻഗിരി പറയുന്നു . മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രണ്ട് ഘടകങ്ങളാണ് . പ്രകൃതിയുടെ സംരക്ഷണം വെറും അന്തസ്സിൻ്റെ പ്രശ് മല്ല പിന്നെയോ അത് മാനവരാശിയുടെ നിലനിൽപ്പിൻ്റെ അളവുകോലാണ് . അന്തരീക്ഷമാകുന്ന മഹാസാഗരത്തിൻ്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരെ ആഴിയുടെ അടിത്തട്ടിലെ ജീവജാലങ്ങളോട് ഉപമിക്കാം . അന്തരീക്ഷം ശുദ്ധമാണെങ്കിൽ മാത്രമേ പൂർണാരോഗ്യം നമുക്ക് അവകാശപ്പെടാൻ കഴിയൂ .
ഒരു പിടി മണ്ണ് ജീവൻ്റെ അക്ഷയഖനിയാണ് .കർഷകനു മാത്രമായി വിഭാവനം ചെയ്യ്ത സംവിധാനമാണ് പ്രകൃതി . ഭക്ഷ്യ വിഭവങ്ങളാണ് മണ്ണിൽ വിളയേണ്ടത് . ഭക്ഷ്യവിളകൾ നാണ്യവിളകൾക്ക് വഴിമാറിയപ്പോൾ പരിസ്ഥിതി വിസ്ഫോടനം ആരംഭിച്ചു കഴിഞ്ഞു . മണ്ണും മനുഷ്യനുമായുള്ള ബന്ധം എവിടെ വേർപിരിഞ്ഞുവോ അവിടെ നഗരവത്കരണത്തിൻ്റെ ആരാജകത്വം തുടങ്ങി വെയ്ക്കപ്പെട്ടു . ഭൂമിയുടെ മേലുള്ള വെറും കൈവശാവകാശ രേഖ ഉടമസ്ഥാവകാശമായി തെറ്റിദ്ധരിച്ച് മനുഷ്യർ നടത്തിവരുന്ന അതിക്രങ്ങൾ പരിസ്ഥിതിയുടെ അസുന്തുലിതാവസ്ഥയ്ക്കു കാരണമായി . വാണിജ്യപരമായ ഖനനം മണ്ണിലേയ്ക്കും പറയിലേയ്ക്കും മരങ്ങളിലേയ്ക്കും വ്യാപിച്ചപ്പോൾ മാറു പിളർന്ന ഭൂമീ ദേവിയുടെ നഗ്നരൂപം ചോദ്യചിഹ്നമായി മാറിത്തുടങ്ങി.
ആധുനികതയും സുഖലോലുപതയും ആഢംബരങ്ങളും മനുഷ്യമനസ്സുകളെ ഗ്രസിച്ചു തുടങ്ങിയപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി . ഇന്ന് ഭൂമി കൈയ്യേറ്റത്തിൻ്റെയും വനമേഖല കൈയ്യേറ്റത്തിൻ്റെയും ദുരന്തങ്ങൾ പേറുന്നത് നമ്മെ പോലുള്ള സാധാരണ മനുഷ്യരാണ് . നിരുപാധികമായ ഒരു സായുധ യുദ്ധമാണ് പ്രകൃതിയും മനുഷ്യനും തമ്മിൽ നടക്കുന്നത് . മണ്ണിൻ്റെ സംരക്ഷണത്തിനായ് പുൽനാമ്പുകൾ തല നീട്ടുമ്പോൾ അതി മാരക വിഷപദാർത്ഥം നിറുകയിൽ തളിച്ച് രാസ യുദ്ധം നടത്തുന്ന മനുഷ്യൻ ഒരിറ്റുവെള്ളത്തെ വലിച്ചെടുത്ത് ദാഹം തീർക്കുന്നു . അന്തരീക്ഷ വായുവിൽ സൗഹൃദ ഘടകങ്ങളുടെ അളവിനെക്കാൾ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പോലുള്ള മാരക വിഷവാതകങ്ങൾ കുത്തി നിറയ്ക്കുന്ന ആഡംബര പ്രേമികളാണ് നമ്മൾ .
മനുഷ്യനും പരിസ്ഥിതിയുമായുള്ള ബന്ധത്തിന് മനുഷ്യനുണ്ടായ കാലത്തോളം പഴക്കമുണ്ട് . മനുഷ്യൻ പ്രപഞ്ചമാകുന്ന സാമ്രാജ്യത്തിൽ ജീവിക്കുകയും പ്രകൃതിയുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നു . പ്രകൃതിയിലുണ്ടാകുന്ന ചെറു മാകങ്ങൾ പോലും മനുഷ്യൻ്റെ അസ്ഥിത്വത്തിന് ഭീഷണിയാകാം .
പക്ഷെ സ്വാർത്ഥയാൽ അന്ധത ബാധിച്ച മനുഷ്യൻ നാളെ എന്നൊരു ലോകം തൻ്റേതല്ലാത്താതിൽ ലഭ്യമായവയുടെ പരാമധി വിനിയോഗം എന്ന മുദ്രാവാക്യം നെഞ്ചിലേറ്റി വാഴുന്ന കാലമാണിത് .
പ്രകൃതിയെ കീഴടക്കാനും പ്രപഞ്ച രഹസ്യത്തിൻ്റെ പൊരുളിനെ കേമമായി പൊളിച്ചു കാട്ടാനും ഇറങ്ങിത്തിരിച്ച മനുഷ്യൻ തൻറെ കാൽക്കീഴിലെ മണ്ണ് ഇളകി പോകുന്നത് തിരിച്ചറിഞ്ഞതാണ് പരിസ്ഥിതി തത്വ ചിന്തയുടെ ആശയവൽക്കരണത്തിനും പ്രചാരണത്തിനും കാരണം . പങ്കാളിത്ത സ്വഭാവമുള്ള ഈ തത്വചിന്തയ്ക്കു സംഭാവനകൾ നൽകുകയാണ് ഇപ്പോൾ നാമോരുത്തരും .
മനുഷ്യനും പ്രകൃതിയും കൈകോർക്കട്ടെ . സമാധാനത്തിൻ്റെയും പരസ്പര സഹായത്തിൻ്റെയും ഒരു സുന്ദര ഭൂമി ഇവിടെ വിരിയട്ടെ . പ്രകൃതി കനിഞ്ഞു നൽകുന്ന ഒരോ പ്രഭാതവും ഒരു നവീകരണത്തിൻ്റെ വേദിയാക്കാൻ ഉത്സുകരാകാം .

അൻസു ജേക്കബ്
8 B സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം