സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
കണിക്കൊന്ന

നിരത്തുവക്കിലെ കണിക്കൊന്ന നട്ടത് എന്റെ അപ്പനാണെങ്കിലും നിൽപ്പ് നിരത്തുവക്കിൽ ആയതിനാൽ പൂവിന് അവകാശികൾ പൊതുജനമായിരുന്നു .

അപ്പന്റെ കൂട്ടുകാരൻ ആദ്യമായി അതിന്റെ കൽത്തറ കാറിടിച് പഞ്ചറാക്കി ഇടിഞ്ഞിറങ്ങിയ കൽത്തറയിലിരുന്ന് അപ്പനവനെ പൂരം തെറി വിളിച്ചു .

പിന്നെ , നിരത്തുപണിക്കാരുടെ ഊഴമായി . കരിങ്കല്ലും സിമെന്റും പാറപ്പൊടിയും അകമ്പടിയായി ഒരു ജെ.സി.ബി. യും കോൺക്രീറ്റ് ഇളക്കിക്കുന്ന വലിയ വയറുള്ള യന്ത്രവും . അപ്പന്റെ കണിക്കൊന്നയുടെ ചില്ലകൾ വെട്ടി . അവർ യന്ത്രങ്ങൾ സൗകര്യപൂർവം പാർക്കുചെയ്തു . കണിക്കൊന്നയിൽ തുമ്പിക്കൈ ചാരിനിൽകുന്ന ജെ.സി.ബി അപ്പന് ഐറണിയായി !

ഇന്നലെ വിഷുവിന് പൊതുജനം ജെ.സി.ബി യുടെ തുമ്പിക്കൈയിൽ കയറി പൂവിറുത്തു . ചെറു ചില്ലകൾ നിഷ്കരുണം വലിച്ചൊടിച്ചു . ജനലഴികളിൽപിടിച്ചു അപ്പനതുനോക്കി നിന്നു. അപ്പന്റെ വിഷുക്കണി പതിവുപോലെ പ്ലിങ്ങായി പകലെല്ലാം തൊട്ടതിനൊക്കെ അപ്പൻ ദേഷ്യപ്പെട്ടു . അപ്പനിന്നിത്തിരി ഫാസ്റ്റാണെന്ന് സൂപ്പർ ഫാസ്റ്റായ അമ്മ . അപ്പന്റെ നൊസ്റ്റാൾജിയ അമ്മയ്ക്കറിയില്ലല്ലോ .......

റോഷൻ മനോജ്‌
7 B സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ