ഇതുപോലൊരു കാലമുണ്ടായതില്ലീ
പതിനഞ്ചു വർഷത്തെ ജീവിതത്തിൽ
കൂട്ടുകാരില്ല കളിചിരി ഇല്ല
അമ്മതൻ വീട്ടിലേക്കൊരു യാത്രയില്ല
എല്ലാവരുമൊന്നിച്ച് പള്ളിയിൽ പോയിട്ടു
കാലമതെത്രയായെന്നറിയില്ല
നാട്ടിൽ നടക്കുവാൻ അനുവാദമില്ല
കൂട്ടം കൂടുവാൻ അനുമതിയില്ല
എന്താണ് കാരണം എന്ന് ചൊല്ലിടുകിൽ
ഭീകരനായ കൊറോണയെന്നോതാം
ഇനിയെത്ര കാലമീ ഏകാന്ത ജീവിതം
ഇനിയെന്നു മോക്ഷമെന്നറിയുവതില്ല
എല്ലാം സഹിച്ചുകൊണ്ടെല്ലാം ക്ഷമിച്ചുകൊ-
ണ്ടൊറ്റക്കിരിയെ നിർവാഹമുള്ളു
എന്തുവന്നാലും എന്തെന്നിരിക്കിലും
എല്ലാവരുമിനി വീട്ടിലിരിക്കു
ഈ മഹാമാരിയെ ആട്ടിഓടിക്കൂ
ഞാനിതിൻ മാതൃകയായിതാ വീട്ടിൽ
ഏകാകിയായിതാ മൂകമിരിപ്പൂ
ഏകാകിയായിതാ മൂകമിരിപ്പൂ