സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/ചിന്നുക്കുരുവിയുടെ പിറന്നാൾ
(സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ചിന്നുക്കുരുവിയുടെ പിറന്നാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിന്നുക്കുരുവിയുടെ പിറന്നാൾ
ഒരുകാട്ടിൽ ചിന്നുഎന്ന ഒരു കുരുവിയുണ്ടായിരുന്നു. ഒരിക്കൽ അവളുടെ പിറന്നാൾ അടുത്തു. ആ ദിവസം അവളുടെ വീടിന്റെ വാതിലിൽ ആരാ തട്ടി അവൾ വാതിൽ തുറന്നു അവളുടെ കൂട്ടുകാരായ കുരങ്ങനും, അണ്ണാനും ആയിരുന്നു. അപ്പോൾ അവൾ ചോദിച്ചു കൊറോണ കാലമല്ലേ നിങ്ങൾ എന്തിനാ പുറത്തിറങ്ങി നടക്കുന്നത്. അപ്പോൾ അവർ പറഞ്ഞു ഇന്ന് നിന്റെ പിറന്നാൾ അല്ലേ ഞങ്ങൾ നിനക്ക് പിറന്നാൾ ആശംസകൾ പറയാൻ വന്നതാണ്. ചിന്നു പറഞ്ഞു വളരെ സന്തോഷം. നിങ്ങൾക്ക് പിറന്നാൾ സദ്യ തരണമെന്നുണ്ട് പക്ഷേ ഈ കൊറോണ സമയത്ത് അത് നടക്കില്ലല്ലോ. നിങ്ങൾ വന്നതിൽ വളരെ സന്തോഷം തിരികെ വീടിലേക്ക് മടങ്ങുക വീട്ടിൽ ചെന്നതിനുശേഷം ഇരുപത് സെക്കന്റ് സമയമെടുത്ത് കൈകൾ വൃത്തിയായി കഴുകുക നമ്മളെ നമ്മൾ സൂക്ഷിക്കുക.
|