ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും
വൃക്ഷലതാദികളും ഒരുമിച്ചു വാണൊരു കാലം
ഭൂമീഗൃഹത്തിന് പ്രകൃതി കുട ചൂടിയ കാലം
ഇന്നോ......
പ്രകൃതിക്കു മനുഷ്യൻ മഹാ വിപത്തായ കാലം
ഒത്തിരി ബുദ്ധിയാൽ മനുഷ്യൻ ചെയ്തു കൂട്ടിയവയെല്ലാം
ബുദ്ധിയില്ലെന്നു നാം കരുതിയ ചരാചരങ്ങൾക്കിത് ശാപകാലം
സ്വാർത്ഥലാഭേച്ഛയാൽ കെെക്കലാക്കിയവയെല്ലാം
നിരുപയോഗമെന്നറിഞ്ഞ്
കരൾ നൊന്തു കരയുന്നു നാം.
പ്രകൃതിയിൽ സ്വെെര്യവിഹാരം നടത്തിയവനിന്ന്
പുറത്തിറങ്ങാനാവാതെ
നാലുചുവരുകൾക്കുള്ളിൽ......
കൊറോണയെന്ന മഹാമാരിയാൽ
ജാതിമതചിന്തകളേതുമില്ലാതെ
ബന്ധങ്ങളില്ലാതെ
വിരുന്നുകളില്ലാതെ
രോഗങ്ങളില്ലാതെ
മരുന്നുകളില്ലാതെ
ഭക്തിപ്രകടനങ്ങളില്ലാതെ
മനുഷ്യൻ വെറും മനുഷ്യനായ്
ഒതുങ്ങുന്നു തൻ ഗൃഹത്തിൽ
ലോക്ക് ഡൗണിൽ കുടുങ്ങി നാം
വിരൽതുമ്പാൽ തിരയുന്നു
കെെവിട്ടുപോയ സൗഹൃദങ്ങളെ......
ഇതു തിരിച്ചറിവിൻ കാലം
മായാതിരിക്കട്ടെ ഈ നന്മകൾ