സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/കോവിഡ് കാലത്തിന്റെ ചെറിയ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തിന്റെ ചെറിയ ചിന്തകൾ


മലയാളികൾക്ക് മാത്രമല്ല, ലോകം മുഴുവനുമുള്ള ജനങ്ങൾക്ക് തീരെ അപരിചിതമായ ഒരു കാലമാണ് കടന്നു പോകുന്നത്. മുമ്പ് കേട്ടറിവുപോലുമില്ലാത്ത ജീവിതരീതികൾ. ഫ്ളാറ്റ് ജീവിതത്തിനു പോലും പരിചിതമല്ലാത്ത സാഹചര്യം.വീണുകിട്ടുന്ന അവധിക്കാലം സന്തോഷകരമാണെങ്കിലും അതിന്റെ പ്രസരിപ്പും ഊർജവും ആവേശവും നഷ്ടമാകുന്ന ദിവസങ്ങൾ. നമുക്ക് അളന്നു മുറിച്ച് തരുന്ന ആയുസ്സിന്റെ പുസ്തകത്തിലെ ദിനങ്ങളാണ് കടന്നു പോകുന്നത്. നഷ്ടപ്പെടലാണെങ്കിലും ഈ ദിവസങ്ങൾ ക്രിയാത്മകവും ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളായും നമുക്ക് മാറ്റിയെടുക്കാം.വീട്ടിലിരുന്ന്, വായന, നല്ല സിനിമകൾ, പൊതുവിജ്ഞാനം പകരുന്ന പുസ്തകങ്ങൾ, കഥപുസ്തകങ്ങൾ ഇവ വായിച്ച് സമയം ഫലപ്രദമായി വിനിയോഗിക്കാം ഉറക്കവും ഭക്ഷണവും ആരോഗ്യകരമായ രീതിയിൽ ചിട്ടപ്പെടുത്താം. ഇവയുടെ അളവിലും സമയത്തിലും കൃത്യത പാലിക്കണം. പകലുറക്കം ഒഴിവാക്കണമെങ്കിലും ഒരു ചെറിയ മയക്കത്തിന് സാധ്യതയുണ്ട്. ഈ കൊറോണക്കാലത്ത് കൈ ശുചിയായി സൂക്ഷിക്കുന്നത് പോലെ വായയും സദാ വൃത്തിയായി സൂക്ഷിക്കുക. കോവിഡ് 19 വീടിനുള്ളിൽ ഒറ്റപ്പെടുത്തി എങ്കിലും ഒറ്റപ്പെടലിന്റെ വിഷാദവും രോഗത്തെക്കുറിച്ചുള്ള ഭയവും ആശങ്കയും ഒഴിവാക്കി ധൈര്യം സംഭരിച്ച് പരസ്പര സ്നേഹത്തിന്റെ പുഞ്ചിരി യോടെ വരാനിരിക്കുന്ന നല്ല നാളുകൾക്കായി പ്രത്യാശയോടെ കാത്തിരിക്കാം. രാജ്യം മുഴുവൻ ജാഗ്രതയോടെ സ്വന്തം വീടുകളിലിരിക്കുമ്പോൾ പുറത്ത് ജനതയുടെ സൗഖ്യത്തിനു വേണ്ടി അവിരാമം പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകരെയും നിയമപാലകരെയും നന്ദയോടെ സ്മരിക്കാം.


ജോയൽ സെബാസ്റ്റ്യൻ
9 C സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം