സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്നു ഏറ്റവും വലിയ ഭീഷണിയാണ് ആധുനിക ലോകത്ത് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നുമാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിതീർന്ന ഒരു വിഷയമായിട്ടാണ് ലോകം നോക്കി കാണുന്നത് ഇതിൻെ്റ പിന്നാം പുറത്തേക്ക് നമുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യവും സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ജീവിതം മംഗളപൂർണമായി തീരുന്നതെന്ന് ഭാരതീയ ദർശനം നമ്മെ പഠിപ്പിക്കുന്നു പ്രകൃതിയുമായുള്ള ഈ പരസ്പര ബന്ധം ഇന്ന് നഷ്ടപ്പെട്ട അവസ്ഥയിലാണ് ഫാക്ടറികളും വാഹനങ്ങളും തൂപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനീകരണം ആക്കി കൊണ്ടിരിക്കുന്നു എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത് അതിനെ തിരിച്ചറിയണമെങ്കിൽ പ്രകൃതി സ്നേഹവും ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമേ അതിനെ നമുക്ക് കണ്ടെത്താനാവു ജീവിതത്തിൽ പരമായി വേണ്ടത് ആനന്ദമാണ് ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിത സൗകര്യങ്ങളെ ഏറെ മെച്ചപ്പെടുത്തി . നാം ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ ,ജീവിതരീതി നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധിക്കുകയില്ല . വികസനങ്ങൾ വർദ്ധിച്ചപ്പോൾ പ്രകൃതി സാവധാനം നശിക്കാൻ തുടങ്ങി ആധുനിക കാലത്തെ വളരെയധികം പ്രയാസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത് കൊവിഡ് - 19എന്ന മഹാമാരി നമ്മുടെ ലോകത്തെ തന്നെ വിഴുങ്ങികൊണ്ടിരിക്കുകയാണ് അതുപോലെതന്നെ പ്രളയം നമ്മെ തേടി വന്ന മഹാമാരിയായിരുന്നു പ്രളയത്തെ അതിജീവിച്ച തുപോലെ കൊവിടിനെ നമുക്ക് പ്രതിരോധിക്കാം ഈ പ്രശ്നങ്ങളെല്ലാം നമ്മെ തേടി വരുന്നത് നമ്മുടെ ശുചിത്വക്കുറവും ദൈവം തന്നെ പ്രകൃതിയെ തെറ്റായി ഉപയോഗിക്കുന്നത്കൊണ്ടാവാം . ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽ തന്നെ പരിസ്ഥിതി നന്മയ്ക്കുള്ള ആദ്യ ചുവടുവെപ്പുകൾ തുടങ്ങും ഇനി അധികം ചിന്തിച്ച് സമയം കളയുവാൻ സമയമില്ല ബുദ്ധിയെ ഉണർത്തി കർമ്മ നിരതരാകാൻ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം