സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ-പരിസ്ഥിതി നിലനിന്നിരുന്ന നമ്മുടെ കേരളത്തിലെ പരിസ്ഥിതി ഇന്ന് പാടെ ദുർബലമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. അതിന്റെ ഫലമായി കേരളമിന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിന് ഒരു പരിധിവരെ ഉത്തരവാദികൾ നാം ഓരോരുത്തരുമാണ്. വേണ്ടത്ര പരിസ്ഥിതി ശുചിത്വം പാലിക്കാത്തത് കൊതുകുകളുടെ വൻതോതിലുള്ള വർദ്ധനവ് കാരണമാകുന്നു. പകർച്ചവ്യാധികൾ മിക്കതും കൊതുകുകളിലൂടെ പടരുന്നവയായതിനാൽ കൊതുകിന്റെ വർധനവിനെ തടയേണ്ടത് അത്യാവശ്യമാണ്. മലിനജലം കെട്ടിക്കിടക്കുന്നതിലൂടെയും പരിസ്ഥിതി ശുചിത്വമില്ലായ്മയും വ്യക്തിശുചിത്വക്കുറവും മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങൾക്ക് കാരണമാകുന്നു എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ശുദ്ധജലത്തിന്റെ ദൗർലഭ്യവും പലവിധ രോഗങ്ങൾക്ക് കാരണമാണ്.

വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ പരിസ്ഥിതി ശുചിത്വം പാലിക്കുന്നതിലൂടെയും കൊതുകുകളെയും മറ്റ് രോഗകാരികളായ ജീവികളെയും നിർമ്മാർജ്ജനം ചെയ്യാൻ കഴിയും . ഇതിന് വ്യാപകമായ പ്രചാരണവും ബോധവത്ക്കരണവും ആവശ്യമാണ്. നാമോരോരുത്തരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതോടൊപ്പം പൊതു സ്ഥലങ്ങളും ജലസ്രോതസ്സുകളും മലിനമാകാതെ കാത്തുസൂക്ഷിക്കുകയും വേണം. നാം ആദ്യമായി നമ്മുടെ വീടുകളിൽത്തന്നെ ശുചിത്വം ശീലിക്കണം. അങ്ങനെ ഓരോരുത്തരും ചെയ്താൽ നമ്മുടെ വീടും നാടും രാജ്യം മുഴുവനും ശുചിത്വം കൈവരിക്കും.

റോസ്മേരി ജോസഫ്
9 സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം