ചൈന നിർമ്മിച്ചതിൻ ഒന്നിതുമാത്രമേ
കാലങ്ങളോളം നിലനിന്നതു
ലക്ഷകണക്കിനു കോടികണക്കിനു
മാനവരെ കൊന്ന കൊലയാളിയോ
കളിയില്ല ചിരിയില്ല വീട്ടില്ലിരിക്കുന്നു
രോഗം പകരാതെ നോക്കുവാനായ്
കൊറോണയിൻ എന്നൊരു പേരിനാലെ നിങ്ങൾ
അഴിക്കുള്ളിലാക്കിയെൻ ലോകത്തെയും
ഒരു കാലം ഒരുമിച്ചിരുന്നു നിങ്ങൾ
പ്രകൃതിക്കു നേരെ തിരിയുവാനായ്
ഇക്കാലം ചിതറികിടക്കുന്നു നിങ്ങൾ
പ്രകൃതി തിരഞ്ഞു നിങ്ങൾക്കെതിരെ
എന്തിനു കോവിടെ ദുരിതം വിതയ്ക്കുന്നു
ദുഃഖത്തിലാഴ് ത്തുന്നു മാനവരെ
എത്ര വലിയവൻ ആണെങ്കിലും നീയെ സോപ്പിനാൽ
തീരുമേ നിൻറെ ജന്മം
പൊരുതി ജയിച്ചിടും മാനവരൊന്നായി
കോവിടാം നിന്നെ തുരത്തുവാനായ്