സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ചൈനയിൽ ലോകത്തെ വിഴുങ്ങാനായി പൊട്ടിപ്പുറപ്പെട്ട ഒരു രാസവസ്തു വാണിത്. കോടാനുകോടി ജനങ്ങളെ ജീവന് ചഞ്ചലപ്പെടുത്തിയ ഒരു മഹാമാരിയാണ്.

വുഹാനിലെ മാർക്കറ്റിൽ നിന്ന് മനുഷ്യമൃഗാദികളിൽ എത്തിചേരുകയും പിന്നീട് അവരുടെ അന്ത്യത്തിന് വഴിതെളിക്കുകയും ചെയ്തു. ഈ വൈറസിനെ നിയന്ത്രിക്കാനായി ഗവൺമെൻ്റ് , ഡോക്ടർ, ലോക ആരോഗ്യ സംഘടന, സാമൂഹിക സംഘടനകൾ അതിലേറെ ജനങ്ങൾ ഈ വൈറസിനെ ചെറുത്തു നിൽക്കാൻ പ്രവർത്തിച്ചു. ഇതിനു വേണ്ടി ലോക് ഡൗൺ എന്ന നിയമം നിലവിൽ കൊണ്ടു വരികയും പിന്നീട് പോലീസ്, സംഘടസേന, ജനങ്ങൾ എന്നിവർ ഈ നിയമത്തിന് ശക്തി പകരുകയും ചെയ്തു. ഏറെകുറെ വൈറസ് പെരുപ്പം നിർത്താനും, കുറക്കാനും സഹായിച്ചു.നഴ്സുമാർ, ഡോക്ടേഴ്സ് ഹോസ്പിറ്റൽ സ്റ്റാഫ് എന്നിവർ ദിനരാത്രി ഭേതമന്യേ ഇതിനു വേണ്ടി ഐസലേഷൻ എന്ന പ്രത്യക സംവിധാനം നിലവിൽ വരുത്തുകയും ചെയ്തു. രാപകലിന്റെ പ്രവർത്തന ഫലമായി വൈറസ് വ്യാപനം കുറഞ്ഞു വരുന്നുണ്ട് എന്ന് തെളിയിക്കുകയാണ് ഈ കാലഘട്ടം. സമ്പർക്കത്തിലൂടെയും ശരീര ശ്ലേഷ്മത്തിലൂടെയും മറ്റും ആണ്ഈ രോഗം മനുഷ്യരെ വിഴുങ്ങുന്നത്. ശുചിത്വം പാലിക്കുന്നതു വഴി ഈ രോഗത്തെ തടയാം. മാസ്ക് മുതലായ വസ്ത്രങ്ങളിലൂടെ ഈ വൈറസ് ശരീരപ്രവേശനം തടയാം. വീട്ടിൽ ഇരിക്കുമ്പോൾ സമ്പർക്കം ഇല്ലാത്തതിനാൽ മറ്റുള്ളവരിലെ രോഗം നമ്മളിലേക്ക് പ്രവേശിക്കുന്നത് തടയാം. ലോക് ഡൗൺ കാലഘട്ടത്തിൽ ഏറെ കുറെ വൈറസ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചു. ഇനിയുള്ള ദിനം നമുക്ക് ജാഗ്രത പാലിക്കാം. ഇനിയും പൂർണമായി നിയന്ത്രിക്കാൻ നമുക്ക് സാധിക്കും എന്ന ശുഭാപ്തി വിശ്വാസം കൈവെടിയാതെ ഇരിക്കാം

ദേവിക കെ.വി
10 C സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം