സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/കോവിഡ് - കൊറോണ വൈറസ്
കോവിഡ് - കൊറോണ വൈറസ്
ചൈനയിലാണ് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. രാജ്യമൊട്ടാകെ ലോക്ക്ഡഡൗൺ പ്രഖ്യാപിച്ച് വീട്ടിനുള്ളിൽ ചടഞ്ഞു കൂടിയിരിക്കുമ്പോഴും നമുക്കു നമ്മുടെ കണ്ണും, കാതും മനസ്സ് പുറം ലോകത്തേക്ക് തുറന്നു വെയ്ക്കാം. കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകാം. തളരാതിരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുണ്ട് രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ വേളയിൽ രോഗ ഭീഷിണിയിലും ലോക്ക് ഡൗണിലും സാമ്പത്തികമായി തളർന്നു പോയ ജനതയ്ക്ക് കൈതാങ്ങാവുകയാണ് കേന്ദ്ര സർക്കാർ. പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ഇപ്പോൾ കേരളത്തിലേക്കു മടങ്ങാൻ സാധിക്കിക്കില്ല. യാത്ര സൗകര്യങ്ങൾ ലഭ്യമല്ലെന്ന് എല്ലാവരും മനസ്സിലാക്കണം. കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ചൈനയെ മറികടക്കുന്ന സ്ഥിതിയിലേക്ക് ഇറ്റലിയിലും യു.എസും . 75,000 പേർക്ക് ഇറ്റലിയിൽ എഴുപതിനായിരത്തോളം പേർക്ക് യു. എസിലും രോഗം സ്ഥിരീകരിച്ചു. കേരളത്തിനെയും ഭീതിയിലാക്കിയ ഒരു വൈറസ് വായുവിലൂടെ പകരുന്ന വൈറസ് ആയതിനാൽ മാസ്ക് ധരിക്കണം. ചുമയോ, ശ്വാസതടസമോ ഉള്ള വരുമായി ഒരു മീറ്റർ അകലമെങ്കിലും പാലിക്കുക. നമുക്ക് ഒന്നിച്ച് നേരിടാം ഈ മഹാമാരിയെ.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |