സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/കരികരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരികരങ്ങൾ

സസ്യജീവ ജലാദികളടങ്ങുന്ന ഭൂമിയിൽ
വസിക്കുന്നുവല്ലോ നാം മനുഷ്യർ
കാറ്റിൽ നിന്നും മഴയിൽ നിന്നും ചൂടിൽ
നിന്നുമെല്ലാം നമ്മെ കാത്തുരക്ഷിക്കുന്നുവല്ലോ അവർ
പുഴയായ് മഴയായ് തടാകങ്ങളുമായ്
മനുഷ്യ ദാഹമകറ്റുന്നുവല്ലോ അവർ
എന്നിട്ടുമെന്തേ മനുഷ്യാ നിന്റെ
ചൂഷണം ഇപ്പോഴും തുടരുന്നതെന്തേ,
കാടുവെട്ടുന്നു പുഴകൾ മലിനമാക്കുന്നു
വയലുകളെല്ലം മണ്ണിട്ടു നികത്തുന്നു.
ഫ്ളാറ്റുകളെല്ലാം മണ്ണിട്ടു നികത്തുന്നു.
പരിസ്ഥിതിയാഘാതം ഉണ്ടാക്കുന്നു നമ്മൾ
കരയുന്നു, കേഴുന്നു , കെഞ്ചി പറയുന്നു
നശിപ്പിക്കല്ലേ വനകുലം
നശിപ്പിക്കല്ലെ
കേൾക്കുന്നില്ലേ നന്മത്തൻ കേഴൻ
അഹങ്കാരമെന്നന്ധകാരം നിറഞ്ഞ കണ്ണുകൾ
കാണുന്നില്ല കാതുകൾ കേൾക്കുന്നില്ല
കെഞ്ചലുകൾ നിലവിളികൾ
ദിനം തോറും കൂടുന്നു മനുഷ്യന്റെ
അഹങ്കാരം എങ്ങും അഹങ്കാരം
കാണേണ്ടതല്ലേ തൻ പെറ്റമ്മയായ്
ഭൂമി ദേവിയായ്
സഹിക്കാൻ കഴിയാതെയായമ്മ
മാറുന്നു പ്രതികാര ദാഹിയായ്
പ്രളയരൂപത്തിൽ വന്നുവല്ലോ
പിന്നെ മനുഷ്യനെ കാണാൻ.
ഭയത്തോടെ മിഴിച്ചു നിന്നു നമ്മൾ ,
നിലവിളിച്ചു പ്രാണ രക്ഷാർത്ഥം
മക്കൾ തൻ സങ്കടം താങ്ങാനാവാതെ
തേങ്ങിതേങ്ങിയിരുപ്പുവമ്മ
പിൻവലിഞ്ഞുവമ്മ മക്കൾ തൻ നൊമ്പരം
കാണാനാവാതെ സഹിക്കാനാവാതെ
എന്നിട്ടും പഠിച്ചോ മനുഷ്യാ നീ
നീട്ടുന്നുവോ നിന്റെ കരികരങ്ങൾ വീണ്ടും വീണ്ടും

സംവൃത ടി ബി
8 C സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത