സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/അവർ ഒറ്റക്കായിരുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
അവർ ഒറ്റക്കായിരുന്നു

അവർ ഒറ്റക്കായിരുന്നു
ഉറഞ്ഞ മഞ്ഞിലെ തീക്കനൽ പോലെ
ചുട്ടമണലിലെ മഴത്തുള്ളി പോലെ അവർ ഒറ്റക്കായിരുന്നു.
തുറക്കാത്ത വാതിലുകൾ
കോട്ടതീർത്തിരുന്നു
അടുത്ത ജാലകങ്ങൾ
കിടങ്ങു തീർത്തു
മൂടി വെച്ച പളുങ്കു പോലെ
അവർ ഒറ്റക്കായിരുന്നു
ഇരുട്ടു മൂടിയിരുന്നു
എന്നിട്ടും
പ്രകാശം ഒഴുകിയെത്തിയിരുന്നു
പ്രതീക്ഷ ചിറകു വിടർത്തിയിരുന്നു
പ്രതിരോധത്തിന്
പോം വഴി ഇതു മാത്രമായിരുന്നു
മറുമരുന്നു ഇതു മാത്രമായിരുന്നു
ക്വാറന്റൈൻ......
അവർ പ്രതീക്ഷയുടെ ഭിത്തികളിലേക്ക്
ഉൾവലിയുകയായിരുന്നു.
ഒറ്റപ്പെടലിൽ
അവർ സുരക്ഷതേടി.......
ഒരുനാൾ അവർ ഭിത്തികൾ
ഭേദിച്ച് പുറത്ത് വരും
അന്നവർ തിരിച്ചറിയും
അവർ ഒറ്റയ്ക്കായിരുന്നില്ല.
 

പ്രേം ജോൺ
7 A സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത