സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
പരിസ്ഥിതി നശീകരണം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്ത് എമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിനെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. ഇതിൻറെ കാണാപ്പുറങ്ങളിലേക്ക് നമുക്ക് ഒന്ന് സഞ്ചരിച്ച നോക്കാം. പരിസ്ഥിതി നശീകരണം എന്നാൽ, പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക, കുന്നുകൾ പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിശമയ മായ മലിനജലം, ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രം ആയി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇ -വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ കീടനാശിനികൾ, ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും, പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം. ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത്. അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണ ബുദ്ധി, ഉൾക്കൊള്ളുന്ന ചിന്തകൾ, നിബന്ധനകളില്ലാത്ത മനസ്സ് ഇവിടെയൊക്കെ ആകെത്തുകയായ ജ്ഞാനത്തിന്റെ ദീപാത്മായ പ്രസരണ ത്തിൽ നിന്നും മാത്രമേ അതിനെ നമുക്ക് കണ്ടെത്തുവാനാകൂ എങ്കിൽ മാത്രമേ ഈ പരിസ്ഥിതി ദോഷങ്ങൾ ഒക്കെ സംഭവിക്കാതെയും ഇരിക്കയുള്ളു. മനുഷ്യൻ എന്തിനുവേണ്ടി ജീവിക്കുന്നു, അവൻ്റെ ജീവിത ലക്ഷ്യം എന്ത്? ഇതിനെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടു കൂടി വീക്ഷിക്കുവാൻ വേണ്ടി കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമുക്ക് കഴിഞ്ഞിട്ടില്ല. ദിശാബോധം നഷ്ടപ്പെട്ടു ആത്മീയ സുഖങ്ങളെക്കാൾ വലുതാണ് ഇന്ദ്രിയ സുഖങ്ങൾ എന്ന് ധരിച്ചു വച്ച് അതിവേഗതയിൽ കാലങ്ങളെ ആട്ടിപ്പായിക്കുക. നരജന്മം ഇന്ന് ചെന്നെത്തിനിൽക്കുന്നത് ബാഹ്യമായ അറിവുകളുടെ വിഷഭൂമിയിലാണ്. എന്താണ് ഭക്ഷിക്കേണ്ടത്, എങ്ങിനെയാണ് ഭക്ഷിക്കേണ്ടത്, എത്രമാത്രം ഭക്ഷിക്കണം എന്നുള്ളവയെ പറ്റി നമ്മുടെ സംസ്കാരവും പൈതൃകവും വളരെ വിശദമായിത്തന്നെ പഠിപ്പിച്ചിരുന്നു ഒരു നേരം ആഹാരം കഴിക്കുന്നവൻ 'യോഗി'യായി രണ്ടു നേരം ആഹാരം കഴിക്കുന്നവൻ 'ബോഗി' ആയും മൂന്നുനേരം ആഹാരം കഴിക്കുന്നവൻ 'രോഗി'യായും നാലോ അതിലധികമോ നേരം കഴിക്കുന്നവനെ 'ദ്രോഹി' യായും ആണ് വിലയിരുത്തിയിരുന്നത്. നമ്മുടെ വന്യ മൃഗങ്ങൾ പോലും വിശക്കുമ്പോൾ മാത്രമേ ഭക്ഷണം തേടി പോകാറുള്ളൂ. അതേസമയം നമ്മളും നമ്മുടെ പിൻ തലമുറകളും അനുവർത്തിച്ചു വരുന്നത് 'ദ്രോഹി'കളുടെ രീതികളാണ്. അമിതമായി ആഹാരം കഴിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തെ പ്രവർത്തിക്കേണ്ടുന്ന 'രസങ്ങളെ' ആകെ താളം തെറ്റിക്കുകയും അങ്ങിനെ ശരീരത്തിന്റെ ഘടനയെ ആകെ മാറ്റി മറിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ വിരുദ്ധാഹാരങ്ങളുടെ ഒരു ശ്രേണി തന്നെയാണ് നമ്മുടെ മുമ്പിൽ പരസ്യങ്ങൾ വഴിയും ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളിൽ വഴിയും പാചക വിദഗ്ധരും നടത്തുന്ന കത്തി വേഷങ്ങൾ വഴിയും സമ്മാനിക്കുന്നത്. മനുഷ്യൻറെ രസനേന്ദ്രിയങ്ങളെ പോലും ജ്വലിപ്പിച്ച കച്ചവട ദ്രവ്യങ്ങൾ ആക്കുന്ന പരസ്യ കമ്പനികളെ നിലക്കു നിർത്തുവാൻ ഒരു ഭരണാധികാരി പോലും മുന്നോട്ടു വന്നിട്ടില്ല എന്നുള്ളത് ഇതിനോട് ചേർത്തു വായിക്കേണ്ട വസ്തുതയാണ്. ജീവിതശൈലി രോഗങ്ങൾ എന്ന് നാം സ്നേഹപൂർവ്വം വിളിക്കുന്ന രോഗങ്ങൾ നമ്മുടെ ശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത് മനസ്സിനെയും, ബുദ്ധിയേയും വികലമാക്കുകയും ദുഷ് ചിന്തകളാൽ രോഗഗ്രസ്ഥമാക്കുകയും ചെയ്യും. ഇവിടെയെല്ലാം നശിക്കുന്നത് നഗ്നനേത്രങ്ങൾകൊണ്ട് ഗോചരമല്ലാത്ത കോടിക്കണക്കിനു ജീവനുകളാണ്. ഇതിൻറെ ഒരു കണക്കെടുത്താൽ തന്നെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും ഒരു ദിനം നമ്മൾ എത്ര ആയിരം കോശങ്ങളെയും ജീവാണുക്കളെയും ആണു മൃത്യു ഇനിവിനിരയാക്കുന്നതെന്ന്. ഇത് വെറും ആഹാരത്തിന്റെ കാര്യം മാത്രം ഇതിലും എത്രയോ ഇരട്ടി പ്രവർത്തന വൈകല്യങ്ങളാണ് ഇതിൽ നിന്ന് ഉൽഭവിച്ച് നമ്മളിൽ കൂടി ബഹിർഗമിക്കുന്നത്. നമ്മൾ ഒരു ലഹരി പദാർത്ഥം ഉപയോഗിക്കുമ്പോൾ, ഒരു പുകയില ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ, നമ്മുടെ രസനേന്ദ്രിയങ്ങളിൽ അതിഗംഭീരമായ വിസ്ഫോടനങ്ങൾ നടക്കുമ്പോൾ ആ വിസ്ഫോടനത്തിൽ നിന്ന് ദുഷ് ചിന്തകൾ ഉയിർകൊണ്ട്, അവയെ പ്രവൃത്തിപഥത്തിൽ എത്തിക്കുമ്പോൾ നാശം സംഭവിക്കുന്നത് നമ്മുടെ ശരീരത്തിന് തന്നെയാണ്. ഇത്രത്തോളം സ്വന്തം ശരീരത്തെ വെറുക്കുകയും നശിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന മറ്റൊരു ജീവിയെ ഭൂതലത്തിൽ കാണുവാൻ ഇടവരില്ല. ഇവിടെയാണ് പരിസ്ഥിതിയുടെ ഏറ്റവും വലിയ നാശം നടക്കുന്നത്. ലാളിത്യം ഇല്ലാത്ത ചിന്തകളാണ് ഇന്ന് നാം പരിസ്ഥിതിയുടെ ബഹിർസ്പുരങ്ങളായി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികളെ ഇടിച്ചു നിരത്തുന്നു വരെയുള്ള സംഭവങ്ങൾ ആയി പരിണമിക്കുന്നത് വെട്ടി നിരത്തുകൾക്ക് എതിരെയും, പാടങ്ങൾ നികത്തുന്നതിനെതിരേയും, വൃക്ഷങ്ങളുടെ തലകൾ കൊയ്യുന്നതിനെതിരെയും പടനയിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. വിഷഗ്രസ്ഥമായ മനസ്സുകൾക്ക് അവയെ ഉൾക്കൊള്ളാൻ ആകില്ല. അത് പരസ്പരം, ചേരാത്ത'വിരുദ്ധ ആഹാരമായി ' പരിണമിക്കുകയേ ഉള്ളൂ. സമ്മേളനങ്ങളിൽ കയ്യടികൾ വാങ്ങാനും, ജന ശ്രദ്ധ പിടിച്ചു പറ്റുവാനും അവാർഡുകൾ വാരി കൂട്ടുവാനും മാത്രമേ ഈ പ്രവർത്തനങ്ങളിൽ ഉപകരിക്കുകയുള്ളൂ. അതുകൊണ്ടാണ് 'ഗ്രീൻപീസ് 'ഫൗണ്ടേഷൻ എന്ന സെക്സ് വീഡിയോ ലോകോത്തര സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഖനീയമാണന്നിരിക്കലും, വേണ്ടത്ര ഫലം കാണാതെ പോകുന്നത്, മനുഷ്യ ചിന്തകളുടെ പരിസ്ഥിതിക ദോഷങ്ങളുടെ ആകെത്തുകയാണ് വർദ്ധിച്ച് വരുന്ന ആശുപത്രികളും, അഭയസങ്കേതങ്ങളും, കുടുംബ കോടതികളും എല്ലാം എല്ലാം.അതിനാൽ ആ പ്രവർത്തനങ്ങൾ ഒക്കെ നല്ലവയാണെങ്കിലും' കതിരിൽ കൊണ്ട് വളം വെക്കുന്നതിനു' തുല്യമായ ഫലം ഉളവാക്കുന്നു. ഇവിടെ പരിസ്ഥിതിക ദോഷകർമ്മങ്ങൾക്ക് അല്ല. ചികിത്സ വേണ്ടത് നാം മുകളിൽ കണ്ട് കാരണം ഹേതുവിനാണ് ആണ് ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽ തന്നെ പരിസ്ഥിതി നന്മക്കുള്ള ആദ്യ ചുവടുവെപ്പുകൾ തുടങ്ങും. ഇനി അധികം ചിന്തിച്ചു സമയം കളയുവാൻ നേരമില്ല. ബുദ്ധിയെ ഉണർത്തി, കർമ്മനിരതരാകാൻ..... ഹൈജീൻ എന്ന ഗ്രീക്ക് പദത്തിന് സാനിറ്റേഷൻ എന്ന അംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്ന തിനായിഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം , സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്കരണം, കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വം ആയി ഉപയോഗിക്കപ്പെടുന്നു.......... ഉദാഹരണം: സമ്പൂർണ്ണ ശുചിത്വം പദ്ധതി. വ്യക്തികൾ സ്വയമായി പാലികേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം