സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രധാന്യം അർഹിക്കുന്ന ഒന്നാണ് ശുചിത്വം പാലിക്കുകയെന്നത് . ആരോഗ്യമുള്ള ഒരു തലമുറയുണ്ടാകണമെങ്കിൽ നമ്മുടെ വീടും പരിസരവും മന, ശരീരവും ശുചിത്വമുള്ളതായി സൂക്ഷിക്കണം . ഒരു പക്ഷെ ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് . നമ്മുടെ പരിസര പ്രദേശങ്ങളിലും , കുടിക്കുന്ന വെള്ളത്തിലും , ശ്വസിക്കുന്ന വായുവിലും മാലിന്യങ്ങൾ കൂടി വരികയാണ് . ഈ മാലിന്യങ്ങൾ നാം അറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ എത്തിപ്പെടുന്നു . ഇതു മൂലം നാം പലവിധ രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിച്ചു തീർക്കേണ്ടതായി വരുന്നു .

ഇതിൽ നിന്ന് ഒരു മോചനം നേടണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയേ പറ്റൂ . ചെറുപ്പം മുതൽ നമ്മൾ കുട്ടികൾ ശുചിത്വത്തെക്കുറിച്ചു ബോധവാന്മാർ ആയിരിക്കണം . ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ നമ്മുടെ പഴമക്കാർ പറഞ്ഞിട്ടുള്ളത് .അതുകൊണ്ട് ചെറുപ്പം മുതലേ നാം ശുചിത്വശീലമുള്ളവരായിരിക്കണം . ദിവസവും നാം നമ്മുടെ വ്യക്തി ശുചിത്വവും പാലിക്കണം . കൂടെ നമ്മുടെ വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കുക ,പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികൾ എന്നിവ പുറത്തേക്ക് വലിച്ചെറിയാതിരിക്കുക മലിനജലം കെട്ടി നിർത്താതിരിക്കുക ഈ വിധത്തിൽ നമ്മുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്.

പ്രത്യേകിച്ചു നാം ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 പശ്ചാത്തലത്തിൽ ശുചിത്വത്തിനു ഏറെ പ്രാധാന്യം നൽകേണ്ടതുണ്ട് എന്റെ വ്യക്തിപരമായ കാര്യം പറഞ്ഞാൽ ഈ സാഹചര്യത്തിൽ ഞാൻ എന്റെ വീടും പരിസരവും വൃത്തിയാക്കുന്നതിൽ ശ്രദ്ധിക്കുന്നു .കൂടാതെ എന്റെ വീട്ടിലെ പച്ചക്കറിതോട്ടം കൂടുതൽ മെച്ചമാക്കുന്നതിനായി അമ്മയുടെ കൂടെ വിത്തുകൾ നടുകയും , വളമിടുകയും ,വെള്ളം ഒഴിക്കുകയും ചെയ്യുന്നുണ്ട് ഞങ്ങൾ പയർ ,പാവൽ, വെണ്ട,ചീര ,കോവൽ ,മുളക് എന്നിവ കൃഷി ചെയ്യുന്നുണ്ട് . പുറമെ നിന്നും നാം വാങ്ങുന്ന പച്ചക്കറികളിലെല്ലാം വിഷവസ്തുക്കൾ ഉണ്ടെന്നത് നമ്മുക്ക് അറിയാവുന്ന കാര്യമാണല്ലോ അതുകൊണ്ട് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ നാം മാലിന്യരഹിതമായ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം .

ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ് . അതുകൊണ്ട് നല്ല വ്യക്തിത്വമുണ്ടാകുവാൻ ശുചിത്വം നമ്മുടെ ശീലത്തിന്റെ ഭാഗമാക്കാം .

ആഷി ആന്റോ
7 D സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം