സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/കൊറോണ കുളമാക്കിയ പദ്ധതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കുളമാക്കിയ പദ്ധതികൾ

ഇത്തവണ നേരത്തെ തന്നെ അവധിക്കാലം തുടങ്ങി . കൊറോണ വരുമെന്ന് കരുതിയില്ലല്ലോ . അവധിക്കാലം ആഘോഷമാക്കാൻ ഒത്തിരി കാര്യങ്ങൾ ആലോചിച്ചു വച്ചിരുന്നു ഹിന്ദി ഒന്ന് കൂടെ പഠിക്കാൻ ഏതോ ക്ലാസിനു വിടുമെന്ന് 'അമ്മ പറഞ്ഞിരുന്നു പിന്നെ പതിവുപോലെ എന്റെ ഇഷ്ടപെട്ട ഗിത്താറും ഡ്രോയിങ്ങും സ്കേറ്റിങ്ങും കാണും ഇത്തവണ കുറെ ക്രാഫ്റ്റ് വർക്കുകൾ പഠിക്കണെമെന്ന് കരുതിയിരുന്നു . പിന്നെ നീന്തലും . മാമാങ്കം സിനിമ കണ്ടപ്പോൾ മുതൽ കളരി പഠിക്കണമെന്ന് അനിയൻ വാശി പിടിച്ചിരുന്നു .അതുകൊണ്ട് വീടിന്റെ അടുത്തുള്ള കളരി ആശാന്റെ അടുക്കൽ ചേർക്കാം ഇന്ന് പപ്പാ സമ്മതിച്ചിരുന്നു .ഞങ്ങൾക്കൊപ്പം കളരി പഠിക്കാൻ അമ്മയും വരം എന്ന്‌ പറഞ്ഞിരുന്നു പിന്നെ പപ്പയും അമ്മയുമായി കന്യാകുമാരിക്ക്‌ പോകാനും പ്ലാൻ ചെയ്തിരുന്നു സകല പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് കൊറോണ എന്ന മഹാമാരി വന്നു .പപ്പാ ബാങ്കിൽ ആയതിനാൽ ജോലിക്ക് പോകണം .കോടതി അവധി ആയതിനാൽ വക്കീലായ 'അമ്മ വീട്ടിൽ ഉണ്ട് ഞാനും അമ്മയും അനിയനും അമ്മയുടെ വീട്ടിൽ എന്റെ വലിയച്ഛനും വല്യമ്മച്ചിക്കും ഒപ്പം സാമൂഹിക അകലം പാലിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശം പാലിച്ചുകൊണ്ട് വീട്ടിൽ തന്നെ ഇരിക്കുന്നു . അവധിക്കാലത്തിന്റെ സുഖം ഒന്നും ഇല്ലെങ്കിലും സമൂഹത്തിന്റെ നന്മക്കായി ഞാനും വീട്ടിൽ തന്നെ ഇരിക്കുന്നു

ഇഷാൻ ഭഗത് സിജോ
6 A സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം