സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

"മലയാളം മറക്കുന്ന മലയാളികൾ" വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ വിദ്യാലയങ്ങളിൽ ഭാഷ ക്ലബ്ബിന്റെ പ്രാധാന്യം വളരെ വലുതാണ്. കുട്ടികളിൽ ഭാഷ നൈപുണീ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭാഷ ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 19 വായന ദിനത്തിൽ നടത്തപ്പെട്ടു. ബഹുമാന്യയായ സ്കൂൾ ഹെഡ്മാസ്റ്റർ സി. കാതറിൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മലയാള ഭാഷാ ബോധനത്തിന് സഹായകമാകുന്ന ധാരാളം കാര്യപരിപാടികൾ ഇത്തവണ ആസൂത്രണം ചെയ്തിട്ടുണ്ട്...