സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ മീനുവിന്റ പുന്തോട്ടം

മീനുവിന്റെ പൂന്തോട്ടം

ഒരിടത്ത് മിനു എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്ക് ഒരു മനോഹരമായ പൂന്തോട്ടമുണ്ടായിരുന്നു . ആ പൂന്തോട്ടത്തിൽ അവൾ ദിവസവും വെള്ളമൊഴിച്ച് കൊടുക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യും. അവളുടെ പൂന്തോട്ടത്തിലെ പൂക്കളുടെ തേൻ നുകരാൻ എല്ലാ ദിവസവും പൂമ്പാറ്റകൾ വരുക പതിവായിരുന്നു. അവൾ എല്ലാ ദിവസവും പൂക്കളോടും പൂമ്പാറ്റകളോടും സംസാരിക്കുകയും പതിവായിരുന്നു .അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കുസൃതി ചെക്കൻ അവളുടെ പൂക്കളെ പറിച്ച് നശിപ്പിച്ചു. അപ്പോൾ മീനുവിന് വല്ലാത്ത സങ്കടം വന്നു .അടുത്ത ദിവസം അവൻ വീണ്ടും പൂക്കൾ പറിക്കാൻ വന്നപ്പോൾ മീനു സങ്കടത്തോടെ പറഞ്ഞു , " നീ എന്തിനാണ് ഈ പൂക്കളെല്ലാം നശിപ്പിക്കുന്നത് , അത് വിടർന്നു നിൽക്കുന്നത് കാണാനല്ലേ ഭംഗി ,പിന്നെ എന്തിനാണ് നീ അതിനെ പിച്ചി വേദനിപ്പിക്കുന്നത് ". അതു കേട്ട ആ കുസൃതി ചെക്കൻ മീനുവിനോട് പറഞ്ഞു ," ഇല്ല ചേച്ചി , ഇനി ഞാൻ പൂക്കളെ പറിച്ചുകൊണ്ടു പോകാൻ വരില്ല " ,എന്നു പറഞ്ഞ് ആ കുട്ടി തിരികെ പോയി .മീനുവിന് സന്തോഷമായി . അങ്ങനെ അവളുടെ പൂന്തോട്ടത്തിൽ ധാരാളം പൂക്കൾ പുഞ്ചിരി തൂകുകയും ധാരാളം വർണ്ണശലഭങ്ങൾ തേൻ നുകരാൻ പാറി വരികയും ചെയ്തു.

ഐറിഷ് ടോമി
4 B സെന്റ് ജോസഫ്സ്‌ കോൺവെൻറ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ