സെന്റ് ജോസഫ്‌സ് എൽ പി എസ് കുടക്കച്ചിറ/അക്ഷരവൃക്ഷം/കോവിഡ-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ-19

മാനവരാശി ഇന്നോളം ദർശിച്ചിട്ടുളള ഏററവും വലിയ മഹാമാരികളിലൊന്നിന്റെ പിടിയിലാണ് ഇന്ന് ലോകം. മരണവും പട്ടിണിയും പാലായനങ്ങളും ഉൾപ്പെടെയുളള ദുരിതങ്ങൾ മാത്രമാണ് മഹാമാരികൾ ബാക്കി വെച്ചിട്ടുളളത്. കൊറോണ വെെറസ് രോഗത്തിന് മരുന്ന് കണ്ടെത്തിയിരിക്കുന്നു എന്ന അറിയിപ്പ് വരാനാണ് എല്ലാവരുടെയും കാത്തിരിപ്പ്. കോവിഡ്-19കാട്ടുതീപോലെ പടരുന്നതിനു മുമ്പിൽ എല്ലാ രാജ്യങ്ങളും നിസ്സഹായകരായി നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. എന്ന് തീരുമെന്നോ, ഏത് രൂപത്തിലേക്ക് ഈ മഹാമാരി നമ്മുടെ ജീവിതങ്ങളെ മാററിമറിക്കുമെന്നോ പ്രവചിക്കാൻ വയ്യ. ശാസ്ത്രലോകവും കോവിഡിനുമുമ്പിൽ പകച്ചുനിൽക്കുകയാണ്. ഈ അടച്ചുപൂട്ടൽ കാലത്ത് വീട്ടിൽ എല്ലാവരുമൊത്ത് ഇരിക്കാനും, ടെലിവിഷൻ കാണാനും, അമ്മയെ സഹായിക്കാനും, പുസ്തകങ്ങൾ വായിക്കാനും കഴിഞ്ഞത് എന്റെ ജീവിതത്തിൽ വേറിട്ടൊരനുഭവമായിരുന്നു. പയർ, കോവൽ, വഴുതന, കപ്പ തുടങ്ങിയ പച്ചക്കറികൾ നട്ടുവളർത്താനും എനിക്ക് സാധിച്ചു. ദിനപത്രങ്ങൾ നന്നായി വായിക്കാനും, അറിവ് നേടാനും എനിക്ക് സാധിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിച്ചും സോപ്പും വെളളവും ഉപയോഗിച്ച് കെെകൾ കഴുകിയും സാമൂഹിക അകലം പാലിച്ചും നമുക്ക് കഴിയും. കൊറോണ വെെറസുകളെക്കുറിച്ച് 40 വർഷമായി പഠിക്കുന്ന ലോകത്തെ പ്രമുഖ കൊറോണ വിദഗ്ധനായ‍ ഡോ.വീസ് പറയുന്നത് ഇപ്രകാരമാണ് -

""വീട്ടിൽ തന്നെയിരിക്കുക, സുരക്ഷിതരായി""
ജിസ് സജി
3 A ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം