സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 25045-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25045 |
| യൂണിറ്റ് നമ്പർ | LK/2018/25045 |
| ബാച്ച് | 3 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | ആലുവ |
| ലീഡർ | ഐവിൻ അനൂപ് |
| ഡെപ്യൂട്ടി ലീഡർ | ഫാത്തിമ വി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷാലി കെ ജോസഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീജ പോൾ ടി |
| അവസാനം തിരുത്തിയത് | |
| 13-01-2026 | 25045 |
സ്കൂൾ ഭരണസമിതി
| സ്ഥാനപ്പേര് | സ്ഥാനപ്പേര് | പേര് |
|---|---|---|
| ചെയർമാൻ | പി ടി എ പ്രസിഡന്റ് | അനൂപ് പി ജി |
| കൺവീനർ | ഹെഡ്മിസ്ട്രസ് | സിസ്റ്റർ. ലേഖ ഗ്രേസ് |
| വൈസ് പ്രസിഡന്റ് | എം പി ടി എ പ്രസിഡന്റ് | പ്രിയ ജോബി |
| ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ് മിസ്ട്രസ് | ഷാലി കെ ജോസഫ് |
| ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ് മിസ്ട്രസ് | ഷീജ പോൾ ടി |
| കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ലീഡർ | ഐവിൻ അനൂപ് |
| കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | റിച്ച തെരേസ ഫ്രൻസ് |
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റ്
ലിറ്റിൽ കൈറ്റ് സംഘടനയിലേക്ക് എട്ടാം ക്ലാസിലെ കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിൻ്റെ ഭാഗമായി ജൂൺ 25 ന് ആപ്റ്റിട്യൂഡ് ടെസ്റ്റ് നടത്തി. കൈറ്റ് മിസ്ട്രസ് മാരായ ഷാലി ടീച്ചർ സിസ്റ്റർ ആഗ്ന എന്നിവർ വേണ്ട ക്രമീകരണങ്ങൾ ചെയ്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന ക്ലാസുകൾ
ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം
ഹൈടെക് ഉപകരണങ്ങളുടെ ശരിയായ ഉപയോഗരീതിയും പരിപാലനവും കമ്പ്യൂട്ടർ ഹാർഡ് വയറിന്റെ ഉപയോഗരീതിയും പ്രൊജക്ടർ ക്രമീകരണവും കുട്ടികൾക്ക് പരിശീലനം നൽകി .സ്കൂളിലെ കമ്പ്യൂട്ടർ ലാബുകൾ, പ്രൊജക്ടറുകൾ, ഇന്റർനെറ്റ് സൗകര്യങ്ങൾ തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നും പരിപാലിക്കാമെന്നും ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് പരിശീലനം നൽകി. ഉപകരണങ്ങളുടെ അടിസ്ഥാന പ്രവർത്തനങ്ങളും, ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളും വിദ്യാർത്ഥികൾ പഠിച്ചു. ഈ പരിശീലനം സ്കൂളിലെ ഹൈടെക് സംവിധാനങ്ങൾ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജരാക്കി.
ആനിമേഷൻ ക്ലാസുകൾ
സാങ്കേതികവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തിയ ഈ പരിശീലനത്തിൽ, വിദ്യാർത്ഥികൾക്ക് ആനിമേഷന്റെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുകയും ലളിതമായ ആനിമേഷൻ പ്രോജക്റ്റുകൾ നിർമ്മിക്കാൻ അവസരം നൽകുകയും ചെയ്തു. കമ്പ്യൂട്ടർ അധിഷ്ഠിതമായി നടന്ന ഈ ക്ലാസ്സുകൾ കുട്ടികളുടെ സർഗ്ഗാത്മകതയും സാങ്കേതികപരമായ അറിവും വർദ്ധിപ്പിക്കാൻ സഹായിച്ചു. ഡിജിറ്റൽ ലോകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും, സ്വന്തമായി കഥാപാത്രങ്ങളെയും രംഗങ്ങളെയും ചലിക്കുന്ന രൂപങ്ങളിലേക്ക് കൊണ്ടുവരാനും ഈ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി.
പ്രോഗ്രാമിങ് ക്ലാസുകൾ
സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുക എന്നത് ആധുനിക ലോകത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതിനാൽ പ്രോഗ്രാമിങ് കുട്ടികൾക്ക് വളരെ അത്യാവശ്യമാണ്. ഇതിന്റെ ബാലപാഠങ്ങളാണ് ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത്.സ്ക്രാച്ച് ആണ് കുട്ടികൾക്ക് പഠിക്കാനുള്ളത്. കുട്ടികൾ വളരെ രസകരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി .കുട്ടികൾ വിവിധ ഗെയിം തയാറാക്കി .കൈറ്റ് മെന്റർമാരായ ഷാലി കെ ജോസഫ്,ഷീജ പോൾ ടിഎന്നിവരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. കോഡിംഗിന്റെ അടിസ്ഥാന തത്വങ്ങൾ ലളിതമായ ബ്ലോക്കുകൾ ഉപയോഗിച്ച് പഠിപ്പിച്ച ഈ ക്ലാസ്സുകളിലൂടെ, വിദ്യാർത്ഥികൾക്ക് സ്വന്തമായി ചെറിയ ഗെയിമുകളും ആനിമേഷനുകളും നിർമ്മിക്കാൻ അവസരം ലഭിച്ചു. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ താൽപ്പര്യം വളർത്താനും, യുക്തിപരമായ ചിന്താശേഷി മെച്ചപ്പെടുത്താനും ഈ പരിശീലനം ഏറെ സഹായകമായി.
മലയാളം കമ്പ്യൂട്ടിങ്
വിവിധ ടെക്സ്റ്റ് സങ്കേതങ്ങൾ ,ഫോണ്ടുകൾ ,ഭാഷ കമ്പ്യൂട്ടിങ് എന്നിവ മനസിലാക്കാനും പ്രൊജെക്ടുകൾ തയാറാക്കാനും കുട്ടികൾക്കു സഹായകമായി .മലയാളം ടൈപ്പിംഗ് വളരെ വേഗം ചെയ്യാൻ കുട്ടികളെ സഹായിച്ചു.
സ്കൂൾ തിരഞ്ഞെടുപ്പ് - ഇ ഇലെക്ഷൻ
ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു. പ്രചാരണം നോമിനേഷൻ സമർപ്പിക്കൽ വോട്ടെണ്ണൽ..ഫലപ്രഖ്യാപനം വരെയുള്ള എല്ലാ കാര്യങ്ങളുംവളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തു. സാങ്കേതികവിദ്യ ഉപയോഗിച്ചും പൂർണ്ണമായ സുതാര്യത ഉറപ്പാക്കിയും, ലിറ്റിൽ കൈറ്റ്സ് ടീം അസാധാരണമായ സംഘാടന മികവും പൗരബോധവും പ്രകടിപ്പിച്ചു. ഈ സംരംഭം പുതിയ വിദ്യാർത്ഥി നേതാക്കളുടെ സുഗമമായ തിരഞ്ഞെടുപ്പിലേക്ക് നയിച്ചതോടൊപ്പം, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജനാധിപത്യ തത്വങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ചുമുള്ള മികച്ച പാഠമായി മാറി. ഇത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രശംസ പിടിച്ചുപറ്റിയ ഒരു അതീവ വിജയിച്ച പരിപാടിയായിരുന്നു.
സ്കൂൾ വിക്കി പരിശീലനം
സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി സ്കൂൾ വിക്കി അപ്ഡേഷൻ പരിശീലനം സംഘടിപ്പിച്ചു. ഈ പരിശീലനത്തിന് നേതൃത്വം നൽകിയത് സ്കൂളിലെ സീനിയർ വിദ്യാർത്ഥികളാണ്. ആവശ്യമായ നിർദ്ദേശങ്ങളും സഹായവും മെന്ററായ സി.ഷീജ പോൾ നൽകി..സ്കൂൾ വിക്കിയിൽ വിവരങ്ങൾ എങ്ങനെ കൂട്ടിച്ചേർക്കാമെന്നും നിലവിലുള്ള വിവരങ്ങൾ എങ്ങനെ തിരുത്താമെന്നും വിശദീകരിക്കുന്നതായിരുന്നു ക്ലാസ്. പരിശീലനം കാര്യക്ഷമമാക്കുന്നതിനായി, സീനിയർ വിദ്യാർത്ഥികളായ ലീഡർമാർ, പങ്കെടുത്ത കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച്, ഓരോ ഗ്രൂപ്പിനും ഓരോ വിഭാഗം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള ചുമതല നൽകി. ഇതിലൂടെ വിദ്യാർത്ഥികൾക്ക് പ്രായോഗികമായി വിക്കി എഡിറ്റിംഗ് പഠിക്കാനും, കൂട്ടായ പ്രവർത്തനത്തിലൂടെ സ്കൂളിന്റെ വിവരങ്ങൾ ഡിജിറ്റൽ ലോകത്ത് കൃത്യതയോടെ എത്തിക്കാനും സാധിച്ചു.
അയൽപക്ക വിദ്യാലയത്തിൽ സോഫ്റ്റ്‌വെയർ പരിശീലനം
15/10/2025 -അയൽപക്ക വിദ്യാലയമായ ഇംഗ്ലീഷ് മീഡിയം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകി. ഓപ്പൺ ടൂൺസ്, ജിമ്പ് സോഫ്റ്റ്‌വെയറുകൾ പരിശീലനം നൽകി.
കുട്ടികൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ
സൈബർമേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷയെക്കുറിച്ച് കുട്ടികളെ കൂടി ബോധ്യപ്പെടുത്തുക എന്നുള്ളത് ഇന്ന് സമൂഹത്തിന്റെ ആവശ്യമാണ്. സോഷ്യൽ മീഡിയ ധാരാളം ഉപയോഗിക്കുന്ന ഇന്നത്തെ കുട്ടികൾക്ക് സൈബർ ടങ്ങളിൽ എടുക്കേണ്ട മുൻകരുതലകളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ് കൈറ്റ് അംഗങ്ങൾ നൽകി. ഹാക്കിംഗ്, ഫിഷിംഗ്, ഡാറ്റ ചോർച്ചകൾ, നെറ്റ് വർക്ക് സുരക്ഷാ പ്രശ്നങ്ങൾ വ്യക്തമായ ധാരണ നൽകുന്ന ക്ലാസ്സ് ആണ് കുട്ടികൾക്കായി നൽകിയത്. സ്ക്രീൻ ടൈം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും വളർന്നുവരുന്ന കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുവാൻ ഇത് സഹായകമായി.
മാതാപിതാക്കൾക്കുള്ള സൈബർ സെക്യൂരിറ്റി & കെ സ്മാർട്ട് പരിശീലനം ക്‌ളാസ്സുകൾ
സൈബർമേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ വീഴ്ചയെ കുറിച്ച് അമ്മമാരെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സൈബർ സെക്യൂരിറ്റി ക്ലാസ് സംഘടിപ്പിച്ചത്. ഹാക്കിംഗ്,ഫിഷിംഗ് ഇവയെക്കുറിച്ച് എല്ലാം വ്യക്തമായ ബോധവൽക്കരണം കുട്ടികൾ നൽകി. സൈബർ ഇടങ്ങളിൽ വേണ്ട മുൻകരുതലുകൾ എടുക്കുവാനും ഈ മേഖലയിൽ കൂടുതൽ അറിവുള്ളവരാകുവാനും ക്ലാസ് സഹായിച്ചു..പൗരന്മാർക്കുള്ള ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന കെ-സ്‌മാർട്ട് ആപ്ലിക്കേഷനെക്കുറിച്ച് പ്രദേശത്തെ അമ്മമാർക്ക് അവബോധം നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരു പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. പ്രാദേശിക ഭരണകൂടത്തിന്റെ സേവനങ്ങളായ ബില്ലുകൾ അടയ്ക്കുക, വിവിധ രേഖകൾക്കായി അപേക്ഷിക്കുക, പൊതുജനാരോഗ്യ വിവരങ്ങൾ അറിയുക തുടങ്ങിയ കാര്യങ്ങൾ മൊബൈൽ വഴി എങ്ങനെ വേഗത്തിൽ നിർവഹിക്കാമെന്ന് വിദ്യാർത്ഥികൾ വിശദീകരിച്ചു. കെ-സ്‌മാർട്ട് ഉപയോഗിച്ച് ദൈനംദിന കാര്യങ്ങൾ എളുപ്പമാക്കാനുള്ള പ്രായോഗിക പരിശീലനവും സംശയനിവാരണവും നൽകി. സാങ്കേതികവിദ്യയുടെ സാധ്യതകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഈ സംരംഭം അമ്മമാർക്ക് പുതിയ അറിവുകൾ നേടാനും ഡിജിറ്റൽ സേവനങ്ങൾ സ്വയം ഉപയോഗിക്കാനും പ്രയോജനകരമായി.വിദ്യാലയത്തിൽ തന്നെയാണ് ക്ലാസ് നടത്തിയത്. ഏകദേശം 50 ഓളം അമ്മമാർ പങ്കെടുത്തു.
ഗ്രാമങ്ങളിലേക്ക്...ആറൻകാവ് തൊഴിലുറപ്പ് സംഘത്തിന് ഇ-സാക്ഷരതാ ക്ലാസ്...
ആറന്കാവ് പ്രദേശത്തെ തൊഴിലുറപ്പ് അംഗങ്ങളെ ഡിജിറ്റൽ തലത്തിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഈ സാക്ഷരത പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. തൊഴിലുറപ്പ് ദിനത്തിന്റെ വിശ്രമവേളയിലാണ് പരിശീലനം നൽകിയത്..മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ, ഇന്റർനെറ്റ് ഉപയോഗിച്ച് വിവരങ്ങൾ തിരയുന്ന രീതി, ഓൺലൈൻ അപേക്ഷകൾ പൂരിപ്പിക്കേണ്ട വിധം, സർക്കാർ സേവനങ്ങൾ മൊബൈൽ വഴി പ്രയോജനപ്പെടുത്താനുള്ള എളുപ്പവഴികൾ എന്നിവയിൽ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി. ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങളെക്കുറിച്ചും ക്ലാസ്സിൽ അവബോധം നൽകി. സാങ്കേതിക വിദ്യയെക്കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലാത്തവർക്ക് വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞുകൊടുത്തത് വലിയ പ്രയോജനമായി. വിദ്യാർത്ഥികൾ നേതൃത്വം നൽകിയ ഈ സംരംഭം, കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ അറിവുകൾ നേടുന്നതിനും ദൈനംദിന ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും സഹായകമായി.
വീടുകളിൽ നിന്ന് അകന്ന് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾക്ക്... ഡിജിറ്റൽ പെയിന്റിംഗ് പരിശീലനം
യാത്ര സൗകര്യം എളുപ്പമാക്കുന്നതിനും നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സാമ്പത്തിക ഭദ്രതയുടെ കുറവ് പരിഹരിക്കുന്നതിനും വേണ്ടി ഹോസ്റ്റലിൽ നിന്ന് താമസിക്കുന്ന കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് പരിശീലനം നടത്തി.. മാതാപിതാക്കളിൽ നിന്നും അകന്നു നിൽക്കുന്ന കുട്ടികളുടെ സർഗ്ഗ കഴിവുകളെ ഉണർത്തിക്കൊണ്ടുവരുവാൻ സഹായിക്കുന്ന ക്ലാസ് ആയിരുന്നു ഇത്.ജിമ്പ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി എട്ടാം ക്ലാസിലെ കുട്ടികൾ കുട്ടികൾക്ക് ആവശ്യമായ സഹായങ്ങളും പരിശീലനവും നൽകി