സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽ സ്കൂൾ കൈറ്റ്സ് ഭരണ സമിതി
| 25045-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25045 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | ആലുവ |
| ലീഡർ | അന്ന ഫേബ |
| ഡെപ്യൂട്ടി ലീഡർ | ഫാത്തിമ മർവ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷാലി കെ ജോസഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീജ പോൾ ടി |
| അവസാനം തിരുത്തിയത് | |
| 11-01-2026 | 25045 |
| സ്ഥാനപ്പേര് | സ്ഥാനപ്പേര് | പേര് |
|---|---|---|
| ചെയർമാൻ | പി ടി എ പ്രസിഡന്റ് | അനൂപ് പി ജി |
| കൺവീനർ | ഹെഡ്മിസ്ട്രസ് | സിസ്റ്റർ. ലേഖ ഗ്രേസ് |
| വൈസ് പ്രസിഡന്റ് | എം പി ടി എ പ്രസിഡന്റ് | പ്രിയ ജോബി |
| ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ് മിസ്ട്രസ് | ഷാലി കെ ജോസഫ് |
| ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ് മിസ്ട്രസ് | ഷീജ പോൾ ടി |
| കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ലീഡർ | ഫാത്തിമ മർവ |
| കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | എയ്ഞ്ചൽ എലീസ |
25045 ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ2024-27
1.ആഫിദ കെ. ബി
2.അഫ്നിത കെ. എസ്
3.അലീസ ആന്റണി
4.അൽഫിയാ ബിജു
5.അനഘ സജി
6.അവന്തിക കെ. എസ്
7.അനന്യ പ്രസാദ്
8.അനറ്റ് ടിൻസൺ
9.എൻജെൽ എലിസ സെബിൻ
10.എൻജെൽ മരിയ ജെയിംസ്
11.അൻഹ ഫാത്തിമ എം. ജെ
12.അനിക വിനോദ്
13.ആൻ മരിയ ഡേവിസ്
14.അന്ന ഫെബ ബിജു
15.അന്ന മരിയ ഷിനു
16.അരുന്ധതി എസ് ബിനു
17.ക്രിസ്ലിയ ചാൾസ്
18.ദേവിക പി. ആർ
19.ഫാത്തിമ മർവ എൻ. എഫ്
20.ഹന്ന ജോബി
21.ഹന്ന മിസ്റ്റി നിജോ വല്ലൂരാൻ
22.ഹരി ലക്ഷ്മി എസ്
23.ഇഷ ഹാദിയ പി. എൻ
24.ജ്യോതിക പി. എസ്
25കദീജ നസ്രിൻ കെ. എൻ
26.കൃഷ്ണ പ്രിയ എം. എസ്
27.മറിയം ഷെഫീദ്
28.നിയ റോസ്
29.സന ഫാത്തിമ എം. എൻ
30.സന ഫാത്തിമ ടി. എ
31.ഷിഫാന എ. എം
32.സോനാ ടി സോമൻ
33.ശ്രേയ കെ. എം
34.സ്വാലിഹ ബി. എസ്
35.വൈഗ പ്രകാശ്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2024-27
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/06/2024 തിയതി നടന്നു.82 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നു .ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരീക്ഷ നടത്തുന്നതിന് സഹായിച്ചു.32 കുട്ടികൾക്കാണ് ഈ യൂണിറ്റിൽ പ്രവേശനം ലഭിച്ചു
യൂണിഫോം വിതരണം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു.32 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. യൂണിഫോം ധരിച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന ക്ലാസുകൾ
ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം
ഹൈടെക് ഉപകരണങ്ങളുടെ ശരിയായ ഉപയോഗരീതിയും പരിപാലനവും കമ്പ്യൂട്ടർ ഹാർഡ് വയറിന്റെ ഉപയോഗരീതിയും പ്രൊജക്ടർ ക്രമീകരണവും കുട്ടികൾക്ക് പരിശീലനം നൽകി .സ്കൂളിലെ കമ്പ്യൂട്ടർ ലാബുകൾ, പ്രൊജക്ടറുകൾ, ഇന്റർനെറ്റ് സൗകര്യങ്ങൾ തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നും പരിപാലിക്കാമെന്നും ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് പരിശീലനം നൽകി. ഉപകരണങ്ങളുടെ അടിസ്ഥാന പ്രവർത്തനങ്ങളും, ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളും വിദ്യാർത്ഥികൾ പഠിച്ചു. ഈ പരിശീലനം സ്കൂളിലെ ഹൈടെക് സംവിധാനങ്ങൾ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജരാക്കി.
ആനിമേഷൻ ക്ലാസുകൾ
സാങ്കേതികവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തിയ ഈ പരിശീലനത്തിൽ, വിദ്യാർത്ഥികൾക്ക് ആനിമേഷന്റെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുകയും ലളിതമായ ആനിമേഷൻ പ്രോജക്റ്റുകൾ നിർമ്മിക്കാൻ അവസരം നൽകുകയും ചെയ്തു. കമ്പ്യൂട്ടർ അധിഷ്ഠിതമായി നടന്ന ഈ ക്ലാസ്സുകൾ കുട്ടികളുടെ സർഗ്ഗാത്മകതയും സാങ്കേതികപരമായ അറിവും വർദ്ധിപ്പിക്കാൻ സഹായിച്ചു. ഡിജിറ്റൽ ലോകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും, സ്വന്തമായി കഥാപാത്രങ്ങളെയും രംഗങ്ങളെയും ചലിക്കുന്ന രൂപങ്ങളിലേക്ക് കൊണ്ടുവരാനും ഈ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി.
പ്രോഗ്രാമിങ് ക്ലാസുകൾ
സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുക എന്നത് ആധുനിക ലോകത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതിനാൽ പ്രോഗ്രാമിങ് കുട്ടികൾക്ക് വളരെ അത്യാവശ്യമാണ്. ഇതിന്റെ ബാലപാഠങ്ങളാണ് ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത്.സ്ക്രാച്ച് ആണ് കുട്ടികൾക്ക് പഠിക്കാനുള്ളത്. കുട്ടികൾ വളരെ രസകരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി .കുട്ടികൾ വിവിധ ഗെയിം തയാറാക്കി .കൈറ്റ് മെന്റർമാരായ ഷാലി കെ ജോസഫ്,ഷീജ പോൾ ടിഎന്നിവരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. കോഡിംഗിന്റെ അടിസ്ഥാന തത്വങ്ങൾ ലളിതമായ ബ്ലോക്കുകൾ ഉപയോഗിച്ച് പഠിപ്പിച്ച ഈ ക്ലാസ്സുകളിലൂടെ, വിദ്യാർത്ഥികൾക്ക് സ്വന്തമായി ചെറിയ ഗെയിമുകളും ആനിമേഷനുകളും നിർമ്മിക്കാൻ അവസരം ലഭിച്ചു. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ താൽപ്പര്യം വളർത്താനും, യുക്തിപരമായ ചിന്താശേഷി മെച്ചപ്പെടുത്താനും ഈ പരിശീലനം ഏറെ സഹായകമായി.
മലയാളം കമ്പ്യൂട്ടിങ്
വിവിധ ടെക്സ്റ്റ് സങ്കേതങ്ങൾ ,ഫോണ്ടുകൾ ,ഭാഷ കമ്പ്യൂട്ടിങ് എന്നിവ മനസിലാക്കാനും പ്രൊജെക്ടുകൾ തയാറാക്കാനും കുട്ടികൾക്കു സഹായകമായി .മലയാളം ടൈപ്പിംഗ് വളരെ വേഗം ചെയ്യാൻ കുട്ടികളെ സഹായിച്ചു.
സ്കൂൾ തല ക്യാമ്പ്
31/05/2025 ശനി രാവിലെ 10 മണിയോടുകൂടി ക്യാമ്പ് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനയോടെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. കൈറ്റ് അംഗങ്ങളായ 35 കുട്ടികളും ക്യാമ്പിൽ സന്നിഹിതരായിരുന്നു. കൈറ്റ് മിസ്ട്രസ് ഷാലി ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഫൺ ക്വിസിലൂടെ കുട്ടികളെ ആറ് ഗ്രൂപ്പ് ആയി തിരിച്ചു . ഷോർട്ട് വീഡിയോസ് പ്രദർശിപ്പിച്ച് കുട്ടികൾക്ക് റീൽസ് നിർമ്മിക്കാൻ അവസരം നൽകി. ഗ്രൂപ്പുകളുടെ റീൽസ് പൊതുവായി പ്രദർശിപ്പിച്ചു. തുടർന്ന് വീഡിയോ എഡിറ്റിംഗ് പരിചയപ്പെടുത്തി. വിശദീകരിച്ചു ക്ലാസ് എടുത്തു. ഉച്ചഭക്ഷണ ശേഷം കേഡൻ ലൈവ് ഉപയോഗിച്ച് കുട്ടികൾ ഷോർട്ട് വീഡിയോ സ്റ്റോറി തയ്യാറാക്കി. കൈറ്റ് മിസ്ട്രസ്മാരായ ഷാലി ടീച്ചർ, സിസ്റ്റർ ആഗ്ന ആവശ്യമായ പിന്തുണ നൽകി. നാലുമണിയോടെ സ്നാക്സ് നൽകി ക്യാമ്പിന് സമാപനം കുറിച്ചു.
| പ്രോഗ്രാമിങ് | അനിമേഷൻ |
|---|---|
പ്രവേശനോത്സവം
പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും ആയി 2025_26 അധ്യയന വർഷത്തിന്റെ ആദ്യദിനത്തിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പരിപാടികളുടെ ഫോട്ടോ.വീഡിയോസ്.. ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്രമീകരിച്ചു.. എല്ലാത്തിനും നേതൃത്വം നൽകി.
എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിപാലനം-അടിസ്ഥാന ബോധവൽക്കരണക്ലാസുകൾ
2025 ജൂലൈ 2 ന് വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് കൈറ്റ്സ് അംഗങ്ങൾ പ്രൊജക്ടർ സെറ്റിംഗ്സ് ഉം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന വിവരങ്ങളും വിശദീകരിച്ചു നൽകി.സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകളിലും ക്ലാസ് മുറികളിലുമുള്ള ഇന്റർനെറ്റ് സൗകര്യങ്ങൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വിശദമായ പരിശീലനം നൽകി.
ഡിജിറ്റൽ മാഗസിൻ നിർമാണ കമ്മറ്റി രൂപീകരണം
ഈ വർഷത്തെ ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് ഒൻപതാം ക്ലാസിലെ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകുന്നു. അതിനു മുന്നൊരുക്കമായി ഓരോ ക്ലാസിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്തു. കുട്ടികളുടെ രചനകൾ ശേഖരിച്ചു തുടങ്ങി. മാഗസിൻ നിർമ്മാണത്തിന്റെ വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു.
സ്കൂൾ തിരഞ്ഞെടുപ്പ് - ഇ ഇലെക്ഷൻ
ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു. പ്രചാരണം നോമിനേഷൻ സമർപ്പിക്കൽ വോട്ടെണ്ണൽ..ഫലപ്രഖ്യാപനം വരെയുള്ള എല്ലാ കാര്യങ്ങളുംവളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തു. സാങ്കേതികവിദ്യ ഉപയോഗിച്ചും പൂർണ്ണമായ സുതാര്യത ഉറപ്പാക്കിയും, ലിറ്റിൽ കൈറ്റ്സ് ടീം അസാധാരണമായ സംഘാടന മികവും പൗരബോധവും പ്രകടിപ്പിച്ചു. ഈ സംരംഭം പുതിയ വിദ്യാർത്ഥി നേതാക്കളുടെ സുഗമമായ തിരഞ്ഞെടുപ്പിലേക്ക് നയിച്ചതോടൊപ്പം, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജനാധിപത്യ തത്വങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ചുമുള്ള മികച്ച പാഠമായി മാറി. ഇത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രശംസ പിടിച്ചുപറ്റിയ ഒരു അതീവ വിജയിച്ച പരിപാടിയായിരുന്നു.
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കുമായി റോബോട്ടിക്സ് ക്ലാസ്സ് & വർക് ഷോപ്
സീനിയർ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു റോബോട്ടിക്സ് വർക്ക്‌ഷോപ്പ് വിജയകരമായി സംഘടിപ്പിച്ചു. വർക്ക്‌ഷോപ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ മെന്റർമാരുടെ സഹായത്തോടെ നിരവധി പ്രോജക്റ്റുകൾ പൂർത്തിയാക്കി. ഈർപ്പം/വരണ്ട വസ്തുക്കൾ വേർതിരിക്കുന്ന ഉപകരണം , ട്രാഫിക് ലൈറ്റുകൾ, തുടങ്ങിയവ കുട്ടികൾ നിർമ്മിച്ചതിൽ പ്രധാനപ്പെട്ടവയാണ്. . ഈ ഉദ്യമം കുട്ടികളിൽ ശാസ്ത്ര-സാങ്കേതിക ജ്ഞാനം വർദ്ധിപ്പിക്കാൻ സഹായകമായി.
റോബോട്ടിക്‌സ് ക്ളബ് രൂപീകരണം
റോബോട്ടിക്സ് ക്ലബ് രൂപീകരിച്ചു. വർക്ക്‌ഷോപ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഗ്രൂപ്പുകളായി തിരിഞ്ഞ് അർഡ്യൂനോ കിറ്റുകൾ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ ഓരോ ഗ്രൂപ്പും ചെറിയ പ്രോജക്റ്റുകൾ വിജയകരമായി പൂർത്തിയാക്കി. വർക്ക്‌ഷോപ്പിന്റെ വലിയ വിജയത്തെത്തുടർന്ന്, കുട്ടികൾ തങ്ങൾ നിർമ്മിച്ച പ്രോജക്റ്റുകൾ ഉൾപ്പെടുത്തി സ്കൂളിൽ ഒരു റോബോട്ടിക്സ് പ്രദർശനം നടത്താൻ തീരുമാനിച്ചു. ഇത് കുട്ടികളിൽ സാങ്കേതികവിദ്യയോടുള്ള താല്പര്യം വളർത്താൻ സഹായിക്കും.
സഹപാഠികൾക്ക് ക്ലാസ്സ്.. ഓപ്പൺ ടൂൺസ് പരിശീലനം.
റോബോട്ടിക് ഫെസ്റ്റ്
8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ഒരു റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സാങ്കേതികവിദ്യയിലുള്ള തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന വിസ്മയകരമായ കണ്ടുപിടുത്തങ്ങളാണ് കുട്ടികൾ ഈ മേളയിൽ അവതരിപ്പിച്ചത്. വിദ്യാർത്ഥികൾ സ്വയം രൂപകൽപ്പന ചെയ്ത എന്നിവയായിരുന്നു മേളയിലെ പ്രധാന ആകർഷണങ്ങൾ. ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക്സും പ്രായോഗികമായി എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ചുതന്ന ഈ പ്രദർശനം വിദ്യാർത്ഥികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
ഡിജിറ്റൽ പെയിന്റിംഗ് പരിശീലനം..ആറാം ക്ലാസിലെ കുട്ടികൾക്ക്
ഡിജിറ്റൽ പെയിന്റിംഗ് പരിശീലനം നടത്തി ആറാം ക്ലാസിലെ കുഞ്ഞുങ്ങളെ വരകളുടെയും വർണ്ണങ്ങളുടെയും ലോകത്തിലേക്ക് നയിച്ചു.. ജിമ്പ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പ്രൊജക്ടർ ഉപയോഗിച്ച് ക്ലാസുകൾ എടുത്ത ശേഷം കുട്ടികൾക്ക് സ്വയം പരിശീലിക്കുവാനും അവസരം നൽകി. വളരെ ആസ്വാദ്യതയോടെ കുട്ടികളുടെ സർക്കാരി മകളായി പുറത്തെടുക്കുവാൻ ഈ പരിശീലന പരിപാടിക്ക് സാധ്യമായി.
ഓപ്പൺ ടൂൺസ് പരിശീലനം.. യുപി വിദ്യാർഥികളിലേക്ക് ആനിമേഷൻ സാധ്യതകളുമായി ലിറ്റിൽ കൈറ്റ്സ്..
9-ാം ക്ലാസിലെ ആനിമേഷൻ ക്ലബ്ബ് അംഗങ്ങൾ, സ്കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി ആനിമേഷൻ പരിശീലന ക്ലാസുകൾ നടത്തി. മുതിർന്ന വിദ്യാർത്ഥികളായ ക്ലബ്ബ് അംഗങ്ങളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. വളരെ രസകരവും ആകർഷകവുമായ രീതിയിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ചെറിയ കുട്ടികൾക്ക് ആനിമേഷന്റെ അടിസ്ഥാനകാര്യങ്ങൾ പരിചയപ്പെടുത്താനും, അവരെ ചെറിയ ആനിമേഷനുകൾ ചെയ്യാൻ പരിശീലിപ്പിക്കാനും ഈ സംരംഭത്തിലൂടെ സാധിച്ചു. യു.പി. വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെ ക്ലാസുകളിൽ പങ്കെടുത്തു, ഇത് സ്കൂളിൽ സാങ്കേതികപരമായ അറിവ് കൈമാറ്റം ചെയ്യുന്നതിൽ പുതിയൊരു മാതൃക സൃഷ്ടിച്ചു.
ഉപജില്ലാ തല യൂത്ത് ഫെസ്റ്റിവൽ ഡോക്യൂമെന്റഷൻ
ആലുവയിൽ വെച്ച് നടന്ന സബ് ജില്ലാ യുവജനോത്സവം പൂർണ്ണമായും രേഖപ്പെടുത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. KITE നൽകിയ ക്യാമറകളും വെബ്ക്യാമുകളും ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ ഈ ദൃശ്യ-ശ്രാവ്യ ഡോക്യുമെന്റേഷൻ വിജയകരമായി പൂർത്തിയാക്കിയത്. യുവജനോത്സവത്തിന്റെ വിവിധ വേദികളിലെ കലാപരിപാടികളും മത്സരങ്ങളും ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ നേരിട്ട് ചിത്രീകരിക്കുകയും, ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഈ സംരംഭത്തിലൂടെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ലൈവ് സ്ട്രീമിംഗ് എന്നിവയിൽ പ്രായോഗിക പരിശീലനം നേടാൻ സാധിച്ചു. മാത്രമല്ല, പൊതുപരിപാടികൾ കൃത്യതയോടെയും കാര്യക്ഷമതയോടെയും ഡോക്യുമെന്റ് ചെയ്യാനുള്ള അവരുടെ കഴിവ് തെളിയിക്കുന്ന ഒന്നുകൂടിയായി ഈ പ്രവർത്തനം.
അയൽപക്ക വിദ്യാലയത്തിൽ സോഫ്റ്റ്‌വെയർ പരിശീലനം
15/10/2025 -അയൽപക്ക വിദ്യാലയമായ ഇംഗ്ലീഷ് മീഡിയം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകി. ഓപ്പൺ ടൂൺസ്, ജിമ്പ് സോഫ്റ്റ്‌വെയറുകൾ പരിശീലനം നൽകി.ഡിജിറ്റൽ വരകളും വർ ണങ്ങളും കൊണ്ട് ഈ പരിശ്രമത്തെ ആസ്വാദ്യ കരമാക്കി കുട്ടികൾ.. അനിമേഷൻ ചിത്രങ്ങൾ കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഒന്നാണ്.. അവയുടെ നിർമ്മാണ സാധ്യത കൗതുകപൂർവ്വമാണ് കുഞ്ഞുങ്ങൾ നോക്കിയിരുന്നത്. അറിവിന്റെയും സർഗ്ഗ കഴിവുകളുടെയും വിസ്മയ ലോകത്തിലേക്ക് കുഞ്ഞുങ്ങളെ ഉയർത്തിക്കൊണ്ടു വരുവാൻ ഈ പരിശീലനംകളരിക്ക് സാധ്യമായി.
കുട്ടികൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ
സൈബർമേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷയെക്കുറിച്ച് കുട്ടികളെ കൂടി ബോധ്യപ്പെടുത്തുക എന്നുള്ളത് ഇന്ന് സമൂഹത്തിന്റെ ആവശ്യമാണ്. സോഷ്യൽ മീഡിയ ധാരാളം ഉപയോഗിക്കുന്ന ഇന്നത്തെ കുട്ടികൾക്ക് സൈബർ ടങ്ങളിൽ എടുക്കേണ്ട മുൻകരുതലകളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ് കൈറ്റ് അംഗങ്ങൾ നൽകി. ഹാക്കിംഗ്, ഫിഷിംഗ്, ഡാറ്റ ചോർച്ചകൾ, നെറ്റ് വർക്ക് സുരക്ഷാ പ്രശ്നങ്ങൾ വ്യക്തമായ ധാരണ നൽകുന്ന ക്ലാസ്സ് ആണ് കുട്ടികൾക്കായി നൽകിയത്. സ്ക്രീൻ ടൈം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും വളർന്നുവരുന്ന കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുവാൻ ഇത് സഹായകമായി.
മാതാപിതാക്കൾക്കുള്ള സൈബർ സെക്യൂരിറ്റി & കെ സ്മാർട്ട് പരിശീലനം ക്‌ളാസ്സുകൾ
സൈബർമേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ വീഴ്ചയെ കുറിച്ച് അമ്മമാരെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സൈബർ സെക്യൂരിറ്റി ക്ലാസ് സംഘടിപ്പിച്ചത്. ഹാക്കിംഗ്,ഫിഷിംഗ് ഇവയെക്കുറിച്ച് എല്ലാം വ്യക്തമായ ബോധവൽക്കരണം കുട്ടികൾ നൽകി. സൈബർ ഇടങ്ങളിൽ വേണ്ട മുൻകരുതലുകൾ എടുക്കുവാനും ഈ മേഖലയിൽ കൂടുതൽ അറിവുള്ളവരാകുവാനും ക്ലാസ് സഹായിച്ചു..പൗരന്മാർക്കുള്ള ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന കെ-സ്‌മാർട്ട് ആപ്ലിക്കേഷനെക്കുറിച്ച് പ്രദേശത്തെ അമ്മമാർക്ക് അവബോധം നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരു പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. പ്രാദേശിക ഭരണകൂടത്തിന്റെ സേവനങ്ങളായ ബില്ലുകൾ അടയ്ക്കുക, വിവിധ രേഖകൾക്കായി അപേക്ഷിക്കുക, പൊതുജനാരോഗ്യ വിവരങ്ങൾ അറിയുക തുടങ്ങിയ കാര്യങ്ങൾ മൊബൈൽ വഴി എങ്ങനെ വേഗത്തിൽ നിർവഹിക്കാമെന്ന് വിദ്യാർത്ഥികൾ വിശദീകരിച്ചു. കെ-സ്‌മാർട്ട് ഉപയോഗിച്ച് ദൈനംദിന കാര്യങ്ങൾ എളുപ്പമാക്കാനുള്ള പ്രായോഗിക പരിശീലനവും സംശയനിവാരണവും നൽകി. സാങ്കേതികവിദ്യയുടെ സാധ്യതകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഈ സംരംഭം അമ്മമാർക്ക് പുതിയ അറിവുകൾ നേടാനും ഡിജിറ്റൽ സേവനങ്ങൾ സ്വയം ഉപയോഗിക്കാനും പ്രയോജനകരമായി.വിദ്യാലയത്തിൽ തന്നെയാണ് ക്ലാസ് നടത്തിയത്. ഏകദേശം 50 ഓളം അമ്മമാർ പങ്കെടുത്തു.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ക്ലാസുകൾ
കമ്പ്യൂട്ടർ സാക്ഷരത എല്ലാവർക്കും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൈറ്റ് അംഗങ്ങൾ പൊതിയാക്കര സ്നേഹസദൻ വിദ്യാലയം സന്ദർശിച്ചു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന അൻപതോളം കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തു. കമ്പ്യൂട്ടർ ഹാർഡ് വെയേഴ്സ് സോഫ്റ്റ്‌വെയേഴ്സ് പരിചയപ്പെടുത്തി. ജിമ്പ് ഉപയോഗിച്ച പടം വരയ്ക്കാനും.. ഗെയിംസ് ആനിമേഷൻ ഇവയും കുട്ടികൾക്ക് പരിശീലനം നൽകി. കമ്പ്യൂട്ടറിൽ പടം വരയ്ക്കുന്നതിനും ഗെ യിംസ് ആസ്വദിക്കുന്നതിനും കുട്ടികൾ വളരെ തല്പരരായിരുന്നു..സമൂഹത്തിന്റെ മെയിൻ സ്ട്രീമിലേക്ക് ഇവരെ കൊണ്ടുവരുവാൻ സഹായകമാകുന്ന ഒരു പ്രവർത്തന പരിപാടിയായിരുന്നു ഇത്.
ഗ്രാമങ്ങളിലേക്ക്...ആറൻകാവ് തൊഴിലുറപ്പ് സംഘത്തിന് ഇ-സാക്ഷരതാ ക്ലാസ്...
ആറന്കാവ് പ്രദേശത്തെ തൊഴിലുറപ്പ് അംഗങ്ങളെ ഡിജിറ്റൽ തലത്തിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇ-സാക്ഷരത പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. തൊഴിലുറപ്പ് ദിനത്തിന്റെ വിശ്രമവേളയിലാണ് പരിശീലനം നൽകിയത്..മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ, ഇന്റർനെറ്റ് ഉപയോഗിച്ച് വിവരങ്ങൾ തിരയുന്ന രീതി, ഓൺലൈൻ അപേക്ഷകൾ പൂരിപ്പിക്കേണ്ട വിധം, സർക്കാർ സേവനങ്ങൾ മൊബൈൽ വഴി പ്രയോജനപ്പെടുത്താനുള്ള എളുപ്പവഴികൾ എന്നിവയിൽ പരിശീലനം നൽകി. ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങളെക്കുറിച്ചും അവബോധം നൽകി.
സാങ്കേതിക വിദ്യയെക്കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലാത്തവർക്ക് വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞുകൊടുത്തത് വലിയ പ്രയോജനമായി. ഫോൺ മെസ്സേജ് നോക്കുന്നതിന്..ഫോട്ടോ എടുക്കുന്നതിന്.. ഫോട്ടോ സെന്റ് ചെയ്യുന്നതിന്.. വീഡിയോ എഡിറ്റ് ചെയ്യുന്നതിന്.. ഇങ്ങനെ വളരെ ലളിതമായ കാര്യങ്ങൾ വളരെ ആവേശപൂർവ്വമാണ് അമ്മമാർ പഠിച്ചെടുത്തത്. സ്വന്തം മക്കളോട് എന്നപോലെ അവർ സംശയങ്ങൾ ചോദിക്കുകയും പരിശീലനം ആസ്വാദകരമാക്കുകയും ചെയ്തു.വിദ്യാർത്ഥികൾ നേതൃത്വം നൽകിയ ഈ സംരംഭം, കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ അറിവുകൾ നേടുന്നതിനും ദൈനംദിന ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും സഹായകമായി.