അണുവിമുക്തമായൊരു ലോകത്തിൽ
ജീവിക്കുക നാമേവരും ഒരുലകിൽ ,
അതിലേറെ ഭാഗ്യ കർത്തവ്യം
വേറെ ഉദിച്ചീടുമോ ഈ ഉലകിൽ
വ്യക്തിശുചിത്വമായൊരടിസ്ഥാന
ചിറകിൻ കീഴിൽ പാർക്കുമ്പോൾ ,
രോഗവിമുക്തി എന്നൊരു
കുട ചൂടിടും നമ്മൾ ഒന്നായ്
മാറ്റമില്ലാത്തൊരു ജീവിതാടിസ്ഥാനം ,
മാറ്റുകേവ നാം വേഗം ,
അത്തരമൊരു നേരത്തിങ്കൽ
നാം ഒത്തൊരുമിക്കും ശുചിത്വ പൂർണ്ണനായി
വൃത്തിഹീനമായൊരു ചുറ്റുപാടുകൾ
നമ്മൾക്കേകിടും അശുദ്ധിയായൊരു
ഹൃദയത്തിങ്കൽ , അതിപുലരി ഒരു വെളിച്ച -
മായ് ശോഭിക്കവേണം ഈ ഇഹലോകത്തിൽ