സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ഭൂമി അമ്മയാണ്
ഭൂമി അമ്മയാണ്
ഭൂമി നമ്മുടെ അമ്മയാണ് . ഓരോ ജീവസ്പന്ദനങ്ങളും ആ അമ്മയിലാണ് . നാം ആ ഭൂമിയെ മലിനമാക്കരുത് . ഓസോൺ പാളിക്ക് വിള്ളൽ പറ്റുന്ന തരത്തിൽ പ്ലാസ്റ്റിക് കത്തിക്കുന്നു , മരങ്ങൾ വെട്ടി നശിപ്പിക്കുന്നു , പുഴകളിൽ മലിന ജലം ഒഴുക്കുന്നു തുടങ്ങിയ പ്രവർത്തനങ്ങളാൽ നാം ഈ ഭൂമിയെ മലിനമാക്കുന്നു . എന്തുകൊണ്ട് നമുക്ക് പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൂടാ ? മണ്ണിനെയും ഭൂമിയെയും നശിപ്പിക്കുക വഴി നാം നമുക്ക് തന്നെ വിന വരുത്തി വയ്ക്കുന്നു . വയലുകൾ നികത്തുന്നു, കുന്നുകൾ നികത്തുന്നു എന്തെല്ലാം ക്രൂരതകൾ. മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശികൾ എന്ന സത്യം പലപ്പോഴും നാം മറന്നുപോകുന്നു . ജീവജാലങ്ങളെ അടക്കി ഭരിക്കുന്നു . നല്ല വിള കിട്ടാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നു . ഇതുവഴി സൂഷ്മജീവികൾ നശിക്കുകയും മണ്ണിന്റെ വളക്കൂറ് നഷ്ടമാവുകയും ചെയ്യുന്നു. കാലം മാറിയുള്ള മഴയും കടുത്ത വേനലും മനുഷ്യൻ തന്നെ സ്വയം വിളിച്ചുവരുത്തിയതാണ് . എന്തൊക്കെ ചെയ്താലും മനുഷ്യൻ ഭൂമിയ്ക് ഒരിക്കലും അധികപ്പറ്റല്ല .മനുഷ്യൻ മടിയനായി തീർന്നു . അന്നത്തേക്ക് അന്ന് കണ്ടെത്താം എന്ന ചിന്താഗതിയിൽ മറ്റെന്തോ നേടാനുള്ള ആവേശത്തിൽ മനുഷ്യൻ അലഞ്ഞുതിരിയുന്നു . അവന്റെ പ്രവർത്തികൾ തന്റെ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് അവൻ ചിന്തിക്കുന്നില്ല . അതിന്റെ സന്തുലിതാവസ്ഥ എങ്ങനെ നിലനിർത്തണമെന്ന് അവൻ തന്റെ ദുരന്തത്തിൽ ചിന്തിക്കുന്നു. അതുകാരണം വരൾച്ച , വെള്ളപൊക്കം , മണ്ണൊലിപ്പ് , മാരകരോഗങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നു ...
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |