പ്രതിരോധ ശേഷി ഊർജ്ജിതമാക്കാം
രോഗങ്ങളിൽ നിന്നുമൊഴിഞ്ഞീടാം
പഴങ്ങളും പച്ചക്കറികളുമെല്ലാം
പ്രതിരോധത്തിൻ മാർഗ്ഗങ്ങൾ
അസുഖം വന്നാൽ അത്
മാറീടാൻ പ്രതിരോധം നമുക്കാവശ്യം
വീട്ടിൽ മുളപ്പിച്ച പച്ചക്കറിയും
കീടങ്ങളില്ലാത്ത പഴവർഗ്ഗങ്ങളും
ആരോഗ്യമുള്ള നല്ല നാളേക്ക്
ആവശ്യമെന്നോർക്കേണം നാം
രോഗപ്രതിരോധം പരമ പ്രധാനം
മറന്നീടല്ലേ ആരും തന്നെ
പ്രതിരോധ ശേഷിയുണ്ടെങ്കിൽ
രോഗം വഴി മാറി തന്നീടും