കളകള നാദത്തോടെ ഒഴുകും നദി
ചറപറ ചറപറ പെയ്യും മഴ
കാടും കാറും ആനന്ദിക്കും , കാരണം
പ്രകൃതിക്കുണ്ടൊരു മനോഹാരിത
മൃഗങ്ങൾ പരസ്പരം സ്നേഹിച്ചും
പക്ഷികൾ പരസ്പരം സഹകരിച്ചും
പ്രകൃതിയെ മനോഹരിയാക്കുന്നു
അതിനാൽ ,
പ്രകൃതിക്കുണ്ടൊരു മനോഹാരിത
പ്രകൃതി നമ്മുടെ തറവാടാണ്
പ്രകൃതി ശാന്തയാണ്
പ്രകൃതി സഹായിനിയാണ്
അതിനാൽ,
പ്രകൃതിക്കുണ്ടൊരു മനോഹാരിത