സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ആത്മകഥ

ഹാലോ കൂട്ടുകാരെ എന്റെ പേര് കോവിഡ് . എന്റെ വീട് സൗരയൂഥത്തിന് വെളിയിലെ വൈറസ് ലോകത്താണ് . അവിടെ പല വൈറസ് കുടുംബങ്ങളും ഉണ്ട്. അതിലൊരു കുടുംബമാണ് കൊറോണ കുടുംബം .നിഡോ വൈറലസ് എന്ന നിരയിൽ കൊറോണ കൊറോണ വൈരിഡി കുടുംബത്തിലെ ഓർത്തോ കൊറോണ വൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് ഞങ്ങൾ . അങ്ങനെയാണ് ഞങ്ങളുടെ കുടുംബത്തിന് കൊറോണ എന്ന പേര് വന്നത് . ഞങ്ങളുടെ കുടുംബത്തിന് പ്രധാനപ്പെട്ട നാലു പേരുണ്ട് . ആൽഫ കൊറോണ വൈറസ് , ബീറ്റാ കൊറോണ വൈറസ് , ഗാമാ കൊറോണ വൈറസ്, ഡെൽറ്റ കൊറോണ വൈറസ് ഇങ്ങനെ നാലുപേർ. ഈ കുടുംബത്തിൽ ഏറ്റവും പുതുതായിട്ട് വന്ന ഒരാളാണ് ഞാൻ . ആ കുടുംബത്തിൽ കോവിഡ് എന്ന പേര് കൂടി കൂട്ടിച്ചേർത്തു അങ്ങനെയിരിക്കെ ഒരുദിവസം ഞാൻ വെളിയിൽ പോയപ്പോൾ ഒരു പക്ഷിയെ കണ്ടു . അതിന്റെ ചിറകുകളിൽ കയറി ഇരുന്നു. നല്ല സുഖമായിരുന്നു . ആ പക്ഷി കടലിൽ വന്നിരുന്നു . ഞാൻ അവിടെ ഇറങ്ങി . നല്ല കാറ്റ് . മനോഹരമായ തിരമാലകൾ , ഞാൻ കാറ്റിലൂടെ പറന്ന് തിരമാലയിൽ വീണു . ഒരു മത്സ്യത്തിൽ കയറി ഞാൻ കരയിലെത്തി . മീൻകാരിയുടെ കൈയിൽ കയറി പൈസയിലൂടെ മറ്റൊരാളുടെ കൈയിൽ കയറി അങ്ങനെ പല പേരുടെയും കൈയിലും , വായിലും , മൂക്കിലും കയറി ഇറങ്ങി എന്നിട്ട് വിമാനത്തിലൂടെ പല രാജ്യങ്ങളിലും പോയി അവിടെയെല്ലാം ഞാൻ ചുറ്റി നടന്നു . കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ലോകത്തിൽ മനുഷ്യർ മരിക്കാൻ തുടങ്ങി . അങ്ങനെ ഞാൻ കാലന്മാരുടെ കാലനായി മാറി.

സാന്റോ . എ
5 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ