സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/കുഞ്ഞാറ്റയും പൈങ്കിളിയും
കുഞ്ഞാറ്റയും പൈങ്കിളിയും
കുഞ്ഞാറ്റ പതിവിലും ഉത്സാഹത്തിലാണ് പൈങ്കിളിയെ കാണാൻ ചെന്നത് . ഇന്ന് മുത്തശ്ശി വ്യത്യസ്തമായ എന്തെങ്കിലും കഥ പറഞ്ഞു കാണും കുഞ്ഞാറ്റ ഓടി എത്തി . പൈങ്കിളി ചെവികൂർപ്പിച്ചു ശ്രോതാവിന്റെ എല്ലാ ഭാവങ്ങളോടും കൂടി അവൾ മരക്കൊമ്പിൽ ഇരുന്നു .സൂര്യൻ പടിഞ്ഞാറ് തല ചായ്ക്കാൻ ഒരുങ്ങി . കുഞ്ഞാറ്റ കഥ പറഞ്ഞു തുടങ്ങി . മണ്ണിൽ കിടക്കുന്ന വിത്തുകൾ പൊട്ടി മുളച്ചു തൈകളായി മാറി . പിന്നെ ആ തൈകൾ വളർന്നു കൂട്ടമായി കാടുകളായി മാറി . വലിയ പാറകൾ മാസങ്ങളും വർഷങ്ങൾക്കും ശേഷം തരികളായി മാറി . ആറും പുഴയും കുളവുമെല്ലാം ചേർന്ന് കടലുകളയി. അങ്ങനെ പലതും മാറിയാണ് പ്രകൃതിയുണ്ടായത് . പക്ഷേ നമ്മൾ ഒന്ന് മാത്രം മറന്നു . പ്രകൃതിയെ സംരക്ഷിക്കാൻ . പൈങ്കിളി ഈ കഥയിൽ നിന്ന് നിനക്ക് എന്ത് മനസ്സിലായി ? പൈങ്കിളി പറഞ്ഞു " പ്രകൃതി നമ്മുടെ സ്വത്താണ് "അത് സംരക്ഷിക്കുക നമ്മുടെ കടമയും .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |