മഹാമാരി

ലോകത്തെയെല്ലാം കീഴടക്കി കൊറോണ എന്നൊരു മഹാമാരി...
 ലോകത്തെയെല്ലാം നിശ്ചലമാക്കി കൊറോണ എന്നൊരു മഹാമാരി.....
ജീവിതമാം നുകം വഹിക്കുവാൻ എത്തിടുന്നി വൈറസിൻ ക്രൂരമ്പുകൾ.......
ലോകമാം നൗകയിൽ സഞ്ചരിക്കുമി വൈറസ് കൊണ്ടുപോകുമീ കുഞ്ഞുജീവനെ....
ജാതിമത ഭേതമന്യേ കീഴ്പെടുത്തുമി വൈറസിൻ തീവ്ര കണങ്ങൾ......
മാനവരെല്ലാം ഒന്നുപോലെ പോരാടുവിൻ കോറോണയെ തുരത്തുവാൻ.....
പാലിക്കുവിൻ സാമൂഹിക അകലം നേരിടാം ഒരുമയോടെ ഈ ദിനം.....
തുരത്തുമീ വൈറസിൻ കിരണങ്ങളെ ചേർത്തുവെയ്കാം ജീവിത ഹൃദയങ്ങളെ....

വിദ്യ വിശ്വംഭരൻ
+1 കോമേഴ്സ് സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത