സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അക്ഷരവൃക്ഷം/ കാലം മായിക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
കാലം മായിക്കാതെ

തുറന്നിട്ട ജനാലകളിൽ മഴത്തുളളികൾ ഇറ്റിറ്റുവീഴൂുന്നു……മരച്ചില്ലയിൽ കാറ്റു വന്നു ത‍‍‌‌‌‌‌ട്ടി‌‌യപ്പോൾ പൂക്കളിൽ നിന്ന് തെറിച്ചുവീണ വെള്ളം മുഖത്തു വീണപ്പോഴാണ് ഇന്ദുമായ അവളുടെ വർത്തമാനക്കാലത്തിലേക്ക് തിരികെ വന്നത്. “ഇന്ദൂ……… നീയവിടെ എന്തെടുക്കുകയാണ്?” വളരെ കൗതുകത്തോടെ ചന്ദ്രിക ഓടിയെത്തി. അവളുടെ കൈയ്യിൽ എന്തോ ഉണ്ട്."ദേ, നമ്മുടെ രാമു ചേട്ടൻ തന്നതാ……...ആദ്യമായിയാണ‍‍് നമ്മുടെ ഫ്ലാറ്റിലെ ഒരാൾക്ക് ഒരു കത്ത് വരുന്നത്.അല്ലേലും ഇന്നത്തെ കാലത്താരാ കത്തൊക്കെ എഴുതുന്നത്?”.ഒരു പരിഹാസത്തോടെ ചന്ദ്രിക കത്ത് ഇന്ദുവിനു നൽകി.എന്തോ നിഗൂഢതയോടെ അവൾ അതിന്രെ പുറത്തെഴുതിയത് വായിച്ചു.എന്ന് മോളുടെ വിലാസിനി.ഇതു കണ്ട ചന്ദ്രിക ഒരു പുചഛത്തോെട ചോദിച്ചു.ഇതാരാ മേൽവിലാസത്തിൽ ഇങ്ങനെ എഴുതുന്നത്. “ചന്ദ്രു നീയെനിക്ക് അൽപ്പം വെള്ളം തരാമോ?.”നെടുവീർപ്പോടെ ഇന്ദു ചോദിച്ചു.ദാ, ടേബിളിൽ ജ്യൂസിരിപ്പുണ്ട് ‍ഞാൻ എടുത്തു തരാം.ഇതും പറ‍ഞ്ഞ് ചന്ദ്രിക അങ്ങോട്ട് പോയി.

ഇന്ദ്രു നേരേ ജനാലക്കരികിൽ വന്ന് ചുറ്റും നോക്കി.ചീറിപായുന്ന വാഹനങ്ങൾ, നിറയെ കെട്ടിടങ്ങൾ,ഫാക്ടറികളിലെ പുക.ഇതല്ലാതെ മറ്റൊന്നും ബോംബയിൽ കാണില്ല എന്ന് അവൾക്ക് അറിയാം.ആകാംശയോടെ അവൾ കത്ത് തുറന്നു.വടിവില്ലാത്ത വിറച്ച കൈയ്യക്ഷരത്തിൽ തട്ടിക്കൂട്ടി എഴുതിയ വാക്കുകൾ.അവൾ വായിച്ചു.എന്രെ മോളെ സുഖമാണോ?എന്താ എന്നെ വിളിക്കാത്തത്.കഴി‍ഞ്ഞാഴ്ച്ച എനിക്ക് തൊണ്ടയിൽ കാൻസറാണെന്ന് സ്ഥിതീകരിച്ചു.വേഗം വരണേ.ഒരു നിമിഷം അവൾ തന്രെ വീട്ടിലേക്ക് ഒാർമകളെ അയച്ചു.എന്തെന്നില്ലാത്ത സമാധാനം.ആരോ അവിടെ നോക്കിനിൽക്കുന്നതുപ്പോലെ.എന്താത് അവൾ ആലോചിച്ചു. “മായേ, നീ അവിടെ എന്തെടുക്കുകയാ?”സൗമ്യയ അവളുടെ തോളിൽ തട്ടി.നാളെ ഒാണമല്ലേ.പൂ പറിക്കാൻ വരുന്നില്ലേ.ഇന്ദു തിരിഞ്ഞു നോക്കി.ഇതാ എന്രെ കൈയ്യിൽ പൂക്കളുണ്ടല്ലോ.ഇനിയും വേണോ?. “വേണം നമുക്ക് രഘുവിന്രെ അടുക്കൽ പോകാം".ഞാൻ വരില്ല. എങ്കിലും സൗമ്യയുടെ നിർബ്നധത്തിനു വഴങ്ങി അവൾ കൂടെ പോയി.പൂക്കൾ പറിക്കാൻ രഘു അവരെ അനുവദിച്ചു.തിരിച്ചെത്തിയപ്പോൾ തന്രെ അമ്മയും അചഛനും പൂക്കളം വരച്ചിട്ടു നോക്കിയിരിക്കുന്നത് അവൾ കണ്ടു.നീ എവിടെയായിരുന്നു, വേഗം വാ പൂക്കളം ഒരുക്കേണ്ടേ.അവളുടെ പിന്നിൽ ഒരാളുണ്ടായിരുന്നു.രഘു.അചഛനും അമ്മയ്ക്കും അവളെ രഘു വിവാഹം ചെയ്യണമെന്നായിരുന്നു.എന്നാൽ, അവൾ വേറെ ആരുടെയോ ചതിയിൽ പെട്ടത് അവർ അറിഞ്ഞിരുന്നില്ല.അവൾ ഒളിച്ചും പാത്തും എവിടെയോ പോയത് ആരും ശ്രദ്ധിച്ചില്ല. തന്രെ പഠിപ്പെല്ലാം പൂർത്തിയായപ്പോൾ അവൾ വീട്ടിൽ വാശിപിടിക്കാൻ തുടങ്ങി.അവൾക്കും ബോംബയിൽ പോയി പഠിക്കണം.മകളുടെ ഇഷ്ടത്തിന് കടം വാങ്ങി അചഛൻ അവളെ ബോംബയിൽ അയച്ചു.അതു കഴിഞ്ഞാണ് സൗമ്യയ ശ്രദ്ധച്ചത്.അപ്പുറത്തെ വീട്ടിലെ കിരണും ബോംബയിൽ പോയി. കുറച്ച് സംശയം തോന്നിയെങ്കിലും അവൾ അത് കാര്യമാക്കിയില്ല. ഇന്ദു ബോംബയിലെത്തി കൂടെ കിരണും.സൗമ്യയുടെ സംശയം ശരിയായിരുന്നു.നാളുകൾ നീണ്ട പ്രണയത്തിനൊടുവിൽ അവൾ തന്രെ സ്വപ്നം തേടി. ഇതുവഴി തന്രെ കുടുംബം തകർന്നത് അവൾ അറിഞ്ഞില്ല.അവന്രെ ചതിയിൽ വീണ് ജീവിതം നശിച്ചപ്പോൾ അവൾ തന്രെ വീടിനെക്കുറച്ചും നാടിനെക്കുറിച്ചും അവൾ ചിന്തിച്ചില്ല.കാലം മായിക്കാത്ത ചില ഒാർമകളാണ് അവൾക്ക് ബാക്കി. തന്രെ ഒാർമ്മകളിൽ നിന്ന് ഉണർന്ന് അവൾ തിരിച്ച് മറുപടി എഴുതി…..എന്രെ അമ്മയ്ക്ക്………..

റോസി ജോജി
7 എ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ, ചങ്ങനാശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ