ആദ്യമായി ഞാനെൻ വിദ്യാലയത്തിൽ
പടിവാതിൽക്കൽ എത്തിയപ്പോൾ
പുഞ്ചിരി തൂകും മുഖത്തോടെ
സ്വീകരിച്ചിരുത്തിയെന്നധ്യാപിക
സ്നേഹമന്ത്രങ്ങൾ മൊഴിഞ്ഞ്
പുസ്തകതാളുകളിലൂടെ
എന്നെ പഠിപ്പിച്ചെൻ അധ്യാപിക
സ്നേഹമാണവിലസാരമുഴിയിൽ
കൂടെ ചൊല്ലി തന്നു പഠിപ്പിച്ചു
വളരും തോറും കൂടെ കൊണ്ടുപോകേണം
എളിമ,അടക്കം,ക്ഷമ,ഉത്സാഹം
സാഹോദര്യസ്നേഹമെന്നിവ
മാതാപിതാഗുരുദൈവമൊന്ന്
സ്മരിച്ചിടേണം
ഈ വചനത്തിൽ മഹത്ത്വം
മനതാരിൽ തെളിച്ചിടേണം