സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/പ്രകൃതിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയമ്മ

മണ്ണും വിണ്ണും ഒന്നായിരുന്നൊരു കാലം
മനുഷ്യർക്ക് മണ്ണിൻെറ മണമാർന്ന കാലം
സർവരും ഒരു മനമായി ജിവിക്കും കാലം
നിസ്വാർത്ഥസ്നേഹത്താൽ നിറയും കാലം

കാലം കടന്നു മനുഷ്യരാകെ മാറിയ കാലം
സ്വാർത്ഥം നിറഞ്ഞവൻ മാറിയ കാലം
വെട്ടിമുറിച്ചവൻ പലതും പലരേയും
ചെയ്തു പലതും സഹികെടുത്തിയമ്മയെ

മലകൾ നിരത്തി മരങ്ങൾ മുറിച്ചവൻ
തോടും പുഴയും മലിനമാക്കി രസിച്ചു
വായുവും ജലവും പരിസരവുമെല്ലാം
മലിനമാക്കി മർത്ത്യൻെറ ക്രൂരത

സ്വന്തവും ബന്ധവും വെട്ടിമുറിച്ചിട്ട്
മുന്നോട്ടു പായുന്ന വിഡ്ഡിയാം മനുഷ്യാ
ഒാർക്കുക , നോക്കുക ചിന്തിച്ചീടുക
ജീവജാലങ്ങൾ തൻ ദാരുണവിലാപം

ഇന്നിതാ നിസഹയായമ്മ കേഴുന്നു
നിശ്ബദയായീ വൈറസിൽ മുന്നിൽ
ഒന്നും ചെയ്യാനാകാതെ നിശ്ചലമായ്
മനമുരുകി കണ്ണീർ കണങ്ങളായ്

ശബ്ദങ്ങളില്ല കോലാഹങ്ങളില്ല ചുറ്റും
തിക്കും തിരക്കുമില്ലോരേടത്തുമില്ല
കുട്ടികൾ തൻ കളികളോ ആരവങ്ങളോ
പൊട്ടിച്ചിരികളോ ഇല്ലാത്ത വിദ്യാലയം

മനുഷ്യരാകെ വിറപ്പിച്ചു നിർത്തിയ
അഗോചരമാം വൈറസിനു മുന്നിൽ
കൂപ്പിയ കരങ്ങളുയർന്നു വിണ്ണിലേക്ക്
ആരാധനാ മന്ത്രങ്ങളുയർന്നീശ്വരനിലേക്ക്

പ്രകൃതിയമ്മയെ സ്നേഹിക്കൂ മർത്യാ നീ
സ്വാർത്ഥം കൈവിട്ടു സ്നേഹിക്കൂ സഹജരെ
ഇൗശ്വരൻ അറിയാതൊന്നുമേയില്ലെന്ന്
വിശ്വസിക്കാൻ മനസൊന്നു തുറക്കൂ.

ആൻമേരി മാനുവൽ
7 A സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത