സെന്റ് ജോസഫ്സ്എല് പി & യു പി എസ് നെല്ലിമറ്റം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം "

പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വതന്ത്ര്യവുമുണ്ട്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖത വും ശീതളവുമായ ഒരു ഹരിതകേന്ദ്രവുമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റ ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ആളുകൾ നഗരങ്ങളിൽ തിങ്ങി പറക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. കെട്ടി കിടക്കുന്ന വെള്ളക്കെട്ടുകൾ അണുക്കൾ ഉണ്ടാകുന്നതിനും, കൊതുകുകൾ മുട്ട ഇട്ടു പെരുകുന്നതിനും രോഗങ്ങൾ പടരുന്നതിനും കാരണമാകുന്നു. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തുന്നതും, തുപ്പുന്നതും, തുറന്നുവച്ചതും, പഴകിയതും, തണുത്തതും ആയ ഭഷണങ്ങൾ എന്നിവയൊക്കെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. വർത്തമാനലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കോവിഡ് 19 അഥവാ കൊറോണ എന്ന വൈറസ് രോഗം. ചൈനയിൽ ജനനം ചെയ്ത് ലോകത്തിന്റെ നെറുകയിൽ നിന്ന അമേരിക്കയെ വരെ നിസാരരാക്കി നോക്കി നിർത്തിയത് കൊറോണ എന്ന രോഗമാണ്. ശാസ്ത്ര സാങ്കേതിക രംഗം ഇത്രയേറെ വളർന്ന കാലഘട്ടത്തിൽ പോലും ഈ വൈറസിനെ ചെറുക്കുന്ന മരുന്ന് കണ്ടുപിടിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല.ഇതിനെ ചെറുക്കാൻ നാമിന്ന് അവലംബിക്കുന്ന മാർഗം വ്യക്തി ശുചിത്വമാണ്. കൈകൾ കഴുകുന്നതിലൂടെയും വ്യക്തിഅകലം പാലിച്ചും നാമിന്ന് ഇതിനെ ചെറുക്കുന്നു. നമുക്ക് ഒന്ന് ചിന്തിക്കാം ഒരു നല്ല നാളേക്കായി വ്യക്തിശുചിത്വത്തിലൂടെയും പരിസ്ഥിതി സംരക്ഷിക്കുന്നതിലൂടെയും നമ്മുടെ ജീവനെ തന്നെയും നമ്മുടെ അമ്മയായ പ്രകൃതിയെയും നമുക്ക് സംരക്ഷിക്കാം.

ജെറോം റോബിൻ
3A സെന്റ് ജോസഫ്സ് യു പി എസ് നെല്ലിമറ്റം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം