സോപ്പിട്ടു പതച്ചു കൈകൾ കഴുകാം
കൊറോണയെ തുരത്താൻ
മാസ്ക് കെട്ടാം മുഖത്ത്
കൊറോണയെ പറത്താൻ
വീടിനകത്തു തന്നെ കഴിയാം
കോവിഡ് പരക്കാതിരിക്കാൻ
കൂട്ടം കൂടാതെ അകലം പാലിക്കാം
കൊറോണ അടുക്കാതിരിക്കാൻ
സമീകൃതാഹാരം, വ്യായാമം ഇവ വേണം
കോവിഡിനെ പ്രതിരോധിക്കാൻ
ജാഗ്രതയോടെ പ്രാർത്ഥനയോടെ
ഈ മഹാമാരിയെ പ്രതിരോധിക്കാം