ഒരു പനി വന്നാൽ ചുമ വന്നാൽ അതു മതി
ഒരു കൈ തൊട്ടാൽ വിരൽ തൊട്ടാൽ അതു മതി
കഴുകീടം കൈകൾ വേഗം അണുവിമുക്തമാക്കീടാം
പോരാടാം ഒന്നായ് വേഗം കൊറോണയ്ക്കെതിരെ
ഇനി ഭയം വേണ്ട ജാഗ്രത മതി
പുറത്തു പോയി വന്നാൽ നമ്മൾ കൈ കഴുകീടേണം
രോഗികളിൽ നിന്ന് അകലം പാലിക്കേണം
ചുമ വന്നാൽ തൂവാല കൊണ്ട് വാ മൂടീടേണം
കണ്ണും മൂക്കും വായും കൈകൾ കൊണ്ട്
തൊടരുത് ഒറ്റക്കെട്ടായ് കൊറോണയെ ചെറുക്കുവിൻ
കൊറോണയെ തുരത്തുവിൻ
ഒട്ടുമേ ഭയപ്പെടാതെ തുരത്തൂ നാം കൊറോണയെ.