സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

ഒരു ജീവിക്ക് ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ പ്രകൃതി. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിന് ആവശ്യമായ എല്ലാ ഘടകങ്ങളും നൽകുന്നത് നമ്മുടെ പ്രകൃതിയാണ്.

             ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ഒരു  ജീവിതമാണ് നമ്മൾ നയിച്ചുകൊണ്ടിരുന്നത്. എന്നാൽ കാലം  കഴിയുതോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞുവരികയാണ്. പരിസ്ഥിതി  നശീകരണമാണ് നമ്മുടെ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത്.    
             പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം  ചെയ്യുന്നത് തന്നെ  ആണ് പ്രകൃതി നശിക്കുന്നതിനു പ്രധാന കാരണം. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നാക്രമണങ്ങൾ ഇന്ന് വ്യാപകമായിരിക്കുന്നു. പ്രകൃതി സമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽ നിന്നുതന്നെ തുടച്ചു മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന പ്രധാന ഘടകം. 
          പ്രകൃതിയെയും വന്യ ജീവികളെയും മനുഷ്യൻ ചൂഷണം ചെയ്യുമ്പോൾ അതിന്റെ തിരിച്ചടിയായാണ് പ്രകൃതി  നമുക്ക് തന്നുകൊണ്ടിരിക്കുന്ന പ്രകൃതി  ക്ഷോഭങ്ങളും മാരകമായ പകർച്ച വ്യാധികളും. ഇത് മനുഷ്യരാശിയുടെ നിലനിൽപ്പിനെ  തന്നെ ബാധിക്കുന്നു.ജൂൺ 5നു പരിസ്ഥിതി ദിനം നമ്മൾ ആചരിക്കുമ്പോൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപിന് ആവശ്യമാണെന്ന് നാം ഇനിയെങ്കിലും മനസിലാക്കണം.നമ്മുടെ അമ്മയായ ഭൂമിയെ നമുക്ക് ഒരുമിച്ചു സംരക്ഷിക്കാം. 

കൈ കോർക്കാം നല്ലൊരു നാളേയ്ക്കായ്....

അക്ഷയ്. ബി. എം
3 C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം