സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/അപ്പുക്കുട്ടനും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുക്കുട്ടനും ശുചിത്വവും



ഒരു അതി മനോഹരമായ ഗ്രാമത്തിൽ അപ്പുക്കുട്ടൻ എന്നൊരു കുട്ടിയുണ്ടായിരിന്നു. അവൻ അനുസരണ ശീലമില്ലാത്തവനായിരുന്നു. നഖം വെട്ടില്ല,കുളിക്കില്ല. എപ്പോഴും വൃത്തിഹീനമായ പ്രകൃതം. വല്ലപ്പോഴും മാത്രം സ്‌കൂളിൽ പോകുള്ളൂ. എന്തു കിട്ടിയാലും കയ്യും വായും കഴുകാതെ ആർത്തിയോടെ കഴിക്കും. അച്ഛനും അമ്മയും കയ്യും വായും കഴുകി ആഹാരം കഴിക്കാൻ പറഞ്ഞാലും അവൻ അനുസരിക്കില്ലരുന്നു. അങ്ങിനെ ഇരിക്കെ ഒരുദിവസം ആഹാരം കഴിക്കാവേ നന്നായിട്ട് വയറുവേദന വന്നു, വേദന കൂടുതലായപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ച ശേഷം. മരുന്നുകൾ കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മരുന്നുകൾ കഴിച്ചു മടുത്ത അപ്പുക്കുട്ടൻ അച്ഛനോട് പറഞ്ഞു നമുക്കു തിരികെ വീട്ടിലേക്കു പോകാമെന്ന്, അപ്പോൾ അച്ഛൻ പറഞ്ഞു അസുഖം ഭേദമാകാതെ എങ്ങനെ വീട്ടിൽ പോകാനാണ്, ഇതൊക്കെ മോൻ സ്വയം വരുത്തിവെച്ചതല്ലേ. അപ്പോൾ അപ്പുക്കുട്ടൻ ചോദിച്ചു അസുഖം വന്നതിനു ഞാനെന്തു ചെയ്തു. അപ്പോൾ അച്ഛനും അമ്മയും പറഞ്ഞു കയ്യും വായും കഴുകാതെ ആർത്തിപിടിച്ചു നീ ആഹാരം കഴിക്കുന്നതിനാലും, കുളിക്കാത്തതിനാലുമാണ് ഇതു സംഭവിച്ചത്. അപ്പോൾ അപ്പുക്കുട്ടന് സ്വന്തം തെറ്റു മനസിലായി. അസുഖം മാറി വീട്ടിൽ പോയ ശേഷം അവൻ ശുചിത്വം ശീലമാക്കി തുടങ്ങി.

ജസീന
4 C സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ