സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം റിപ്പോർട്ട് 2024 - 25

2024 - 25 അധ്യായന വർഷത്തെ സെന്റ്  ക്രിസോസ്‌റ്റോം ജിഎച്ച്എസ് നെല്ലിമൂടിന്റെ പ്രവേശനോത്സവം  3/6 /2024  തിങ്കൾ 9 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഗൈഡിങ് കുട്ടികളും അധ്യാപകരും ചേർന്ന് നവാഗതർക്ക് കിരീടവും മധുരവും നൽകി സ്വീകരിച്ചു. വർണ്ണോജ്ജ്വലമായ സ്വാഗതനൃത്തം ഏറെ ആകർഷകം ആയിരുന്നു. ബഹുമാനപ്പെട്ട  ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ഡി എം ഏവർക്കും സ്വാഗതം ആശംസിച്ചു.

ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ ജോണി അധ്യക്ഷ പ്രസംഗം നടത്തി.റവ. ഫാദർ ബർണാഡ് വലിയവിള (ബർസാർ,സാന്തോം കോളേജ് ഇടഞ്ഞി) പ്രവേശനോത്സവത്തിന്റെ വിജ്ഞാനദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. നിയുക്ത ഹെഡ്മിസ്ട്രസിന് പൂക്കൾ നൽകി അനുമോദിച്ചു. കവിയും എഴുത്തുകാരനുമായ ശ്രീ സനൽ ഡാലുമുഖം മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.സൗജന്യ പാഠപുസ്തക വിതരണം 5 എ യിലെ അക്ഷയ എസ് എ യ്ക്ക് നൽകി. യൂണിഫോം വിതരണം 5 F ലെ വൃന്ദ യ്ക്ക് നൽകിയും ശ്രീ സനൽ ഈ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. ശ്രീമതി മിനി ജി ടീച്ചർ  ഏവർക്കും നന്ദി അർപ്പിക്കുകയും ദേശീയ ഗാനത്തോട് കൂടെ മീറ്റിംഗ് അവസാനിച്ചു ബിആർസിയിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് പൊതു മീറ്റിങ്ങിനു ശേഷം രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റർ മേഴ്സി തോമസ് ക്ലാസ് കൈകാര്യം ചെയ്തു.

1
44013
pravesanolsavam 2.jpg
pravesanolsavam

ലോകസമുദ്ര ദിനം (9/6/2024)

ലോകസമുദ്ര ദിനം യു പി വിഭാഗം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 9/6/2024 തിങ്കളാഴ്ച സ്കൂളിലാഘോഷിച്ചു. ഏഴാം ക്ലാസിലെ കുട്ടികൾ പങ്കെടുത്ത അസംബ്ലിയിൽ ആറിലെ ആൽഫ ബി എസ്  സമുദ്രങ്ങൾ മലിനമാകുന്നതിനെ കുറിച്ചും അവ സം രക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസംഗം നടത്തി സമുദ്രതീന പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകുന്ന പോസ്റ്റർ പ്രദർശനം നടത്തി. ഹെഡ്മിസ്ട്രസ് സമുദ്രം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് വേണ്ട നിർദേശം നൽകി

ലോകബാലവേല വിരുദ്ധ ദിനം (12/6/2024)

ലോകബാലവേല വിരുദ്ധ ദിനം 12/6/2024 ബുധനാഴ്ച യുപി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു .14 വയസ്സിന് താഴെയുള്ള കുട്ടികളെ നിർബന്ധിച്ചു പണിയെടുപ്പിക്കുന്നത് അന്താരാഷ്ട്ര സംഘടന വിലക്കിയിരിക്കുന്നു. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിന് എല്ലാ വർഷവും നമ്മുടെ സ്കൂളിൽ ആഘോഷിക്കണം ഇതിനോട് അനുബന്ധിച്ച് അസംബ്ലി നടത്തുകയും ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ജോസ് കുട്ടികളോട് സംസാരിക്കുകയും ചെയ്തു ഏഴാം ക്ലാസിലെ കുട്ടികൾ ഇതിനെ സംസിസ്റ്റർ ബന്ധിച്ച് ഒരു സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി.

വായനാദിനം 19/6/2024

1
vayanadhinam

2024-25 അധ്യായന വർഷത്തെ വായനാദിനം 19/6/2024 സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി .ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അധ്യാപകരും അനധ്യാപകരും ഒരുമിച്ച് വായനയിൽ പങ്കാളികളെ തുടർന്ന് വായനാദിനത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികൾ നടത്തി വായനാദിന ഗാനം,പ്രസംഗം,ഹിന്ദി കവിതപുസ്തക പരിചയം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട ഹൈസ്കൂൾ യുപി വിഭാഗം കുട്ടികൾ വിവിധ സാഹിത്യകാരന്മാരുടെ പേരുകൾ അടങ്ങിയ ചാർട്ടുകൾ, പ്ലക്കാർഡ്,പോസ്റ്റർ തുടങ്ങിയവയുടെ തോരണങ്ങൾ കൊണ്ട് സ്കൂൾ അങ്കണം അലങ്കരിച്ചു മലയാളം ഇംഗ്ലീഷ് ഹിന്ദി തുടങ്ങിയ ഭാഷ വിഷയങ്ങൾ അവർക്ക് നിയോഗിച്ചിരുന്ന സ്ഥലങ്ങളിൽ മനോഹരമായി അലങ്കരിച്ചു കൊണ്ട് വായനാദിനം ആഘോഷിച്ചു വായനാദിനവുമായി ബന്ധപ്പെട്ട ഉപന്യാസം,ക്വിസ് കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി. എല്ലാ അധ്യാപകരും അവരെ സ്വാധീനിച്ച പുസ്തകം ഏതാണെന്നും അതിനുള്ള കാരണം എന്താണെന്ന് ക്ലാസുകളിൽ കുട്ടികൾക്ക് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് അധ്യാപകരുടെ മുൻപിൽ താൻ വായിച്ച പുസ്തകത്തെ പറ്റി വിശദീകരണം നടത്തി.വളരെ വ്യത്യസ്തത നിറഞ്ഞ ഒരു വായനവാരമായി ഈ വർഷത്തെ വായനവാരം ആഘോഷിച്ചു.

വിജയോത്സവം - 2024

കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ ഫുൾ A+ കിട്ടിയ കുട്ടികളെ സ്കൂളിൽ അനുമോദിച്ചു .

1
വിജയോത്സവം - 2024