സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക്ക് ദി ചെയിൻ

കോവിഡ് 19 എന്ന കൊറോണ വൈറസിനെതിരെ ലോകജനത ഒറ്റകെട്ടായി പോരാടുകയാണ്.2019 ഡിസംമ്പർ അവസാനത്തോടെ വുഹാൻ എന്ന ചൈനീസ് പ്രവശ്യയിലെ മൽസ്യ മാർക്കറ്റിൽ പൊട്ടിപുറപ്പെട്ട കൊറോണ എന്ന വൈറസ് ബാധ 2020 ജനുവരിയിൽ കേരളത്തിലുമെത്തി.ലോകാരോഗ്യ സംഘടന, ലോകരാജ്യങ്ങളിലെ ഭരണകൂടങ്ങൾ ,ആരോഗ്യമന്ത്രാലയം,ആരോഗ്യ വകുപ്പ് എന്നിവയുടെ തീരുമാനങ്ങളും ഇടപെടലുകളും കൊറോണ പ്രതിരോധിക്കാൻ നമുക്ക് കരുത്തും പ്രചോദനവും നൽകുന്നുണ്ട്.പനി,ചുമ,ശ്വാസ്സം മുട്ടൽ എന്നിവയാണ് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങൾ.രോഗി തുമ്മുമ്പോഴോ ചുമക്കുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങൾ, തുപ്പൽ എന്നിവയിലൂടെ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരുന്നു.ശ്വാസകോശത്തെ ബാധിക്കുന്ന കോവിഡ് ന്യുമോണിയയ്ക്കു കാരണമാകുമ്പോഴാണ് ജീവന് ഭീഷണിയാകുന്നത്.കോവിഡിനെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവ ആവശ്യമാണ്.തുമ്മുമ്പോഴോ ചുമക്കുമ്പോഴോ തുവാല ഉപയോഗിച്ച് മുഖം മറക്കുക,കൈകൾ ഹാൻഡ് വാഷോ,ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക,രോഗി ഉപയോഗിച്ച സാധനങ്ങൾ നശിപ്പിക്കുകയോ അണുനശീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.ഇവയെല്ലാം കോവിഡിനെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളാണ്.കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ വിഫുലമായ പദ്ധതികളും സമയോചിതമായ നടപടികളും സ്വീകരിച്ചിട്ടും രോഗം നിയന്ത്രണ വിധേയമാകുന്നില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും 28 ദിവസം ഹോം ക്വാറന്റയിനിൽ കഴിയണം.ബ്രേക്ക് ദി ചെയിൻ പദ്ധതിയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കേരളസമൂഹം ഒന്നാകെ തയ്യാറായി.മലയാളി കൈകഴുകൽ ദിനചര്യയുടെ ഭാഗമാക്കിമാറ്റി.നമുക്കെല്ലാവർക്കും ഒറ്റകെട്ടായി നിന്ന് സാമൂഹിക അകലം പാലിച്ച് കൊറോണ എന്ന മഹാമാരിയെ തുരത്തുന്നതിനായി പരിശ്രമിക്കാം.

ആദർശ് ഷാജി
8 ബി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം