സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/നോവൽ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
നോവൽ കൊറോണ വൈറസ്

Covid-19 എന്ന രോഗത്തിന് കാരണം നോവൽ കൊറോണ വൈറസാണ്.2019 ഡിസംമ്പർ 31 ന് ചൈനയിലെ വുഹാൻ പ്രവിശ്യയിലെ മൽസ്യമാർക്കറ്റിലുള്ളവരിലാണ് ഈ രോഗം ആദ്യം കണ്ടത്തിയത്.ഇപ്പോൾ അത് ലോകം മുഴുവൻ ഭീതി പരത്തുന്ന മഹാമാരിയായി കഴിഞ്ഞു.201 ലോകരാഷ്ട്രങ്ങൾ ഇന്ന് ഈ രോഗത്തിനു മുന്നിൽ പകച്ചു നിൽക്കുന്നു.മനുഷ്യകുലത്തെ ആകെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഈ വൈറസ് വ്യാപനം ദ്രുതഗതിയിലാണ്.നമ്മുടെ ഇൻഡ്യയിൽ ഈ രോഗം ആദ്യമായി രിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30 ന് കേരളത്തിലാണ്.ഇൻഡ്യയിൽ 17,615 പേർ ഇതിനോടകം രോഗഗ്രസ്ഥരായി.559 പേർ മൃതിയടഞ്ഞു.ലോകത്ത് ഇതുവരെ 2,407,699പേർ ഇതുവരെ രോഗികളായി.165,093പേർ ഇതിനോടകം മരിച്ചു.ഈ രോഗം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ നമ്മുടെ കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും പൂർണമായ ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതുകൊണ്ട് ഇതുവരെ ഈ രോഗം നിയന്ത്രണ വിധേയമാക്കാൻ നമുക്ക് കഴിഞ്ഞു.
“Stay Home”, “Stay Safe”.സുരക്ഷിതരായി വീട്ടിലിരിക്കൂ,സാമൂഹിക അകലം പാലിക്കൂ.ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, സോപ്പും വെള്ളുവും ഉപഗോഗിച്ച് ഇടക്കിടെ കൈ കഴുക,സാനിറ്റൈസർ‍ ഉപഗോഗിക്കുക,സമ്പർക്കം ഒഴിവാക്കുക,സർക്കാരുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ രോഗപ്പകർച്ച തടയാം.ഇതൊരു വൈറസ് രോഗമായതുകൊണ്ട് തന്നെ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ല.ഇതുവരെ ഫലപ്രദമായ വാക്സിനുകളും കണ്ടുപിടിച്ചിട്ടില്ല.അതുകൊണ്ട് രോഗപ്രതിരോധമാണ് പ്രധാനം.ഈ രോഗം ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
ഇങ്ങനെയൊക്കയാണെങ്കിലും ഇതു വഴി മനുഷ്യന്റെ ആർഭാട ജീവിതം കുറഞ്ഞു.എല്ലാ മനുഷ്യരേയും തുല്ല്യരായി കാണാനുള്ള വിശാലമായ കാഴ്ചപ്പാടുണ്ടായി.ലോകത്ത് കൊലപാതകങ്ങളും ആത്മഹത്യകളും വാഹനാപകടങ്ങളും കുറഞ്ഞു.പരിസ്ഥിതി മലിനീകരണം കുറഞ്ഞു.ആരോഗ്യപ്രവർത്തകർക്കും ജനപ്രതിനിധികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും സന്നദ്ധ സേവകർക്കും വിശിഷ്യ സർക്കാരിനും ആദരം ലഭിക്കുന്നു.സംപ്‌തൃപ്തമായ ഒരു ലളിത ജീവിതം നയിക്കാൻ സാധിക്കുന്നു.രോഗവിമുക്ത നല്ല നാളേക്കായി നമുക്ക് ഒന്നുച്ചേർന്ന് ശ്രമിക്കാം.

ല‌ൂക്ക് റെജി
10 ഡി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം