സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

മനുഷ്യൻ ഉത്ഭവിച്ച കാലം മുതൽ പ്രതിസന്ധികൾ അവന്റ കൂടപ്പിറപ്പായി കൂടെ തന്നെ ഉണ്ട്. ഇന്നും അത് നമ്മെ വിട്ട് പോയിട്ടില്ല. നാം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നം ആണ് പരിസ്ഥിതി മലിനീകരണം. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണ അവസ്ഥ ആണ് മനുഷ്യന്. ജലസ്രോതസ്സുകളിൽ തനിക്ക് ആവിശ്യം ഇല്ലാത്തതും, ആവിശ്യം കഴിഞ്ഞതുമായ വസ്തുക്കൾ വലിച്ചെറിഞ്ഞപ്പോൾ പിന്നീട് ഒരിക്കൽ ഒരു തുള്ളി ജലത്തിനായി ഇത്രയധികം കഷ്ടപ്പെടേണ്ടി വരുമെന്ന് അന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. അന്ന് അങ്ങിനെ ചെയ്തതിന്റ് ഫലമായി ഉപയോഗപ്രദം ആകേണ്ട ജലം ഇന്ന് മലിനമായി മാറി. അതുകൊണ്ട് ഇന്ന് മനുഷ്യൻ രോഗത്തിന്റെ അടിമ ആയി മാറിയിരിക്കുന്നു.വീടും പരിസരവും ശുചിയായി സൂക്ഷിക്കാത്തതിന്റ ഫലമായി ഇന്ന് കേരളം 'കൊതുകുകളുടെ ആവാസകേന്ദ്രം 'ആയി മാറി. കഴിഞ്ഞു പോയത് ഒന്നും നമ്മുക്ക് മാറ്റുവാൻ കഴിയില്ല. കഴിഞ്ഞു പോയതിനെ ഓർത്തു വിലപിച്ചിട്ടും കാര്യം ഇല്ല ! പക്ഷെ ഇന്ന് മുതൽ നമ്മുക്ക് അതിനുള്ള പ്രായശ്ചിത്തം ചെയ്യാൻ സാധിക്കും. നാം പ്രകൃതിയോട് ചെയ്യ്ത ഓരോ തെറ്റിനും പ്രായശ്ചിത്തം ചെയ്യാം

നിര‍‌ഞ്ജൻ എസ്. നായർ
8 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം