സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്19

കോവിഡ് 19ആദ്യമായി റിപ്പോർട്ട്‌ ചെയ്യ്തത് ചൈനയിലെ വുഹാണിയിലാണ്. പിന്നീട് ഇറ്റലിറ്റിലേക്കും മറ്റു രാജ്യങ്ങളിലേക്കും തുടർന്ന് കേരളത്തിലേക്ക് വരെ വ്യാപിച്ചു. കേരളത്തിൽ ആദ്യമായി ഈ മഹാമാരി തൃശ്ശൂരിൽ ആണ് സ്ഥിരീകരിച്ചത്. പിന്നീട് കേരളത്തിൽ ഒറ്റക്കേ വ്യാപിച്ചു. ലോകത്ത് ആകെ രോഗബാധിതർ 2304156 ആയി മാറി. ഈ കോവിഡ് 19 എന്നതിന്റെ പൂർണ്ണ രൂപം കൊറോണ വൈറസ് 2019 എന്നാണ്. ഈ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തിൽ ആണ്. ഇന്ത്യയിൽ ആദ്യമായി കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്തത് കർണാടക ആണ്. ഈ വൈറസ് കിരിടം എന്ന് അർഥമാക്കുന്നു. അതുപോലെ തന്നെ ഈ മഹാമാരിക്ക് പ്രേതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. കാരണം മലേറിയക്ക് നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വീൻ എന്ന പ്രതിരോധ മരുന്നാണ് കൊറോണ സ്‌ഥിരീകരിച്ചവർക്ക് മുൻകരുതലായി നൽകുന്നത്. ഈ മഹാമാരിയെ സ്വയം പ്രതിരോധിക്കാൻ ആയി ചെയ്യേണ്ട കാര്യങ്ങൾ

  • സോപ്പും വെള്ളവും ഉപയോഗിച്ചും, അൽക്കഹോൾ അടങ്ങിയ ഹാൻഡ് വാഷ് ഉപയോഗിച്ചും കൈകൾ ഇടക്ക് ഇടക്ക് നന്നായി കഴുകണം.
  • ചുമയോ തുമ്മലോ ഉള്ളവരിൽ നിന്ന് ഒരു നിശ്ചിത അകലം പാലിക്കുക
  • മുഖത്തു സ്പർശിക്കാതെ ഇരിക്കുക
  • ചുമയോ തുമ്മലോ ശ്വാസതടസം നേരിടുകയോ ചെയ്താൽ വൈദ്യ സഹായം തേടുക.
  • രോഗ ലക്ഷണങ്ങൾ
പനി
തളർച്ച
ചുമ
ശരാശരി 5, 6, ദിവസം എടുക്കും വൈറസ് ബാധയുടെ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ, ചില സാഹചര്യങ്ങളിൽ 14 ദിവസം എടുക്കും. ചെറിയ ലക്ഷങ്ങൾ കണ്ട് തുടങ്ങുന്നവർ സ്വയം ഐസൊലേഷനിൽ എർപ്പെടുക. രോഗ ബാധയുടെ ആഴമനുസരിച് രോഗ മുക്തി നേടാൻ രണ്ടോ മൂന്നോ അല്ലെങ്കിൽ 6 ആഴ്ച വരെ സമയം എടുക്കും. കുട്ടികളെന്നോ മുതിർന്നവരെന്നോ വെത്യാസം ഇല്ലാതെ എല്ലാരിലേക്കും രോഗം ബാധിക്കും. പ്രായം ആയവർക്കും അതുപോലെ തന്നെ ആസ്മ, പ്രേമേഹം, ഹൃദയ സമ്പന്ധമായ രോഗം ഉള്ളവർ പെട്ടന്ന് രോഗം ബാധിക്കുകയും രോഗ മുക്തി നേടാൻ പ്രയാസം ആണെന്നും കണ്ടുവരുന്നു
വരു നമ്മക്ക് ഒരുമിച്ച് ഈ മഹാ മാരിയെ നേരിടാം
സ്റ്റേ ഹോം സ്റ്റേ സേഫ്

ശ്രേയ സാജ‌ു
9 എ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം