സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/"പരിസ്ഥിതി മലിനീകരണം‍ "

Schoolwiki സംരംഭത്തിൽ നിന്ന്
"പരിസ്ഥിതി മലിനീകരണം‍ "

പ്രകൃതിയെ അമ്മയായും ദേവിയായും ഒക്കെ ആദരിക്കുക എന്നത് ഭാരത സംസ്കാരം ആണ്. പരിസ്ഥിതി സ്നേഹവും സംരക്ഷണവും ഒക്കെ നിയതമായ ചില വിഷയങ്ങളിലും പ്രസ്ഥാനങ്ങളിലും ഒതുങ്ങി പോകാതെ പൊതുജീവിതത്തിന്റെ മുഖ്യധാരയിൽ കടന്നു വന്നെങ്കിലെ അവയൊക്കെ പൂർണമായും ഫലപ്രാപ്തിലെത്തുകയുള്ളു . പ്രകൃതിയുടെ ഭാഗമായ മനുഷ്യൻ പ്രകൃതിയെ  ഉപദ്രവിക്കുകയും ചുഷണം ചെയ്യുകയും ചെയുന്നു.അതിലൊന്നാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം.മരണമില്ലാത്ത മരണം വിളിക്കുന്ന ഭീകരൻ പ്ലാസ്റ്റിക് ഈ വിശേഷണം പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾക്ക് യോജിച്ചത് ആക‌ും ഇവ കത്തിച്ചുകളഞ്ഞാൽ വായു മാലിനമാകും. ഇന്നത്തെ ലോകത്ത് സാധാരണക്കാരന്റെ ജീവിതത്തിലും ഒഴിവാക്കാനാകാത്ത വസ്തുക്കളിൽ ഒന്നായി പ്ലാസ്റ്റിക് മാറിക്കഴിഞ്ഞു.നമ്മുടെ ഈ കൊച്ചു കേരളത്തിൽ പോലും നാം  ജീവിക്കുന്ന ഈ ചുറ്റുപാട് മലിനപ്പെട്ടിരിക്കുന്നു. ഇതിനു കാരണം നമ്മൾ തന്നെയാണ്. പ്ലാസ്റ്റിക്കും മറ്റു വെയിസ്റ്റ് സാധനകളും വലിച്ചെറിയുന്നതുകൊണ്ടാണ്. അതുപോലെ തന്നെ വെയിസ്റ്റ് സാധനങ്ങൾ പുഴയിലും പറമ്പിലും മറ്റും വലിച്ചെറിയുമ്പോൾ  ഒരു കാര്യം നാം ഓർക്കേണ്ടതുണ്ട്. ഇത് ജല മലിനീകരണത്തിനും ജല ജീവികളുടെ നാശത്തിനും കാരണമാവും.അതിന്റെ ദോഷം നമുക്ക് തന്നെയാണ്. മാത്രമല്ല ഫാക്ടറികളിൽനിന്നും, വണ്ടികളിൽ നിന്നും വരുന്ന പുകയും പരിസ്ഥിതിയെ മലിനമാക്കുന്നു. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ എടുത്തു പഞ്ചായത്തു വഴിയോ മറ്റു മാർഗങ്ങളിലൂടെയോ നിർമാർജനം ചെയ്യുവാൻ നാം ശ്രമിക്കണം.ഇന്ന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയമം മൂലം നിരോധിച്ചിരിക്കുന്നു.അതുകൊണ്ട് മലിനീകരണത്തോത് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.നിയമങ്ങൾ പാലിക്കുക.മാലിന്യങ്ങൾ സംസ്കരിക്കുക.മാലിന്യങ്ങളിൽ നിന്ന് ബയോഗ്യാസും ജൈവവളവും നിർമ്മിക്കുക.അങ്ങനെ പ്രകൃതി സംരക്ഷണമെന്ന മഹത്തായ പ്രവർത്തിയിലേക്ക് നമുക്ക് കടക്കാം .അങ്ങനെ നമുക്ക് നമ്മെ തന്നെ രക്ഷിക്കാം.

ആഷ്ബി ബെന്നി
8 സി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം