സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/ പരിസ്ഥിതി

പരിസ്ഥിതി      


                               പ്രകൃതിയെ മാത്രമല്ല പരിസ്ഥിതിയേയും നമ്മുടെ പുതിയ ജീവിതശൈലികൾ തകിടം മറിച്ചിട്ടുണ്ട് . വ്യവസായ വത്കരണം, പുതിയ കൃഷി രീതികൾ, പാടങ്ങൾ നികത്തൽ, ജൈവവൈവിധ്യം തകർത്ത് ഏകവിള തോട്ടങ്ങൾ നിർമ്മിക്കൽ, മാലിന്യങ്ങൾ വലിച്ചെറിയൽ, ഇങ്ങനെ പല രീതിയിൽ നാം പരിസ്ഥിതിയെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം ഈ ഭൂമിയിലുണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധമായ ജലവും, ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. ഇത്രയും ഫലഭൂയിഷ്ഠമായ പ്രകൃതിയെ  സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും ഭൂമിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനുവേണ്ടി മനുഷ്യ‍‍ർ പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും, മരങ്ങൾ നട്ടുപിടിപ്പിക്കുകയും, ജലാശയങ്ങൾ മലിനം ആക്കാതെയും പരിപാലിക്കുക. അധികമായ വായു മലിനീകരണം നടത്താതെയും ഭൂമിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർദ്ധിക്കുന്നതിലൂടെ ഓക്സിജന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ധവായു കിട്ടുന്നതിന് കാരണമാകും.സാമൂഹീകവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയ്യുമ്പോൾ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാകണം നമ്മൾ ചെയ്യേണ്ടത്. ഭൂമിയിലെ ചൂടിന്റെ വ‍ർദ്ധനവ് തടയാൻ, ശരിയായ കാലാവസ്ഥ ലഭിക്കാൻ നമുക്ക് പരിസ്ഥിയെ സംരംക്ഷിക്കാം. കരയെയും ജലത്തെയും അന്തരീക്ഷത്തെയും സംരംക്ഷിച്ചുകൊണ്ട് നമുക്ക് പ്രക‍‍ൃതിയുടെ വാഹകരാകാം. നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് പ്രകൃതിയെ സംരക്ഷിക്കുക എന്നത്. ഏവർക്കും പ്രകൃതിയെ സംരക്ഷിക്കാൻ സാധിക്കട്ടെ.




അലീന. എ
6 A സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം