സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/COVID-19

Schoolwiki സംരംഭത്തിൽ നിന്ന്
COVID-19

മനുഷ്യന്റെ ഉല്പത്തി കാലം തൊട്ടേ പഴക്കം ചെന്നതാണ് പകർച്ചവ്യാധികളുടെ ചരിത്രവും, രേഖപ്പെടുത്തപെട്ട ചരിത്രം എടുത്തു നോക്കിയാൽ മനുഷ്യരാശിയുടെ സഞ്ചാരത്തിൽ ഉടനീളം അവന്റെ സാനിധ്യം നമുക്ക് കാണാൻ സാധിക്കും. ലോകത്തെ വിറപ്പിച്ച മഹാവ്യാധികളുടെ ലഭ്യമായ കണക്കെടുത്തു നോക്കിയാൽ ബിസി5000 ൽ ചൈനയിൽ വന്ന prehistoric epidemic ( പകർച്ചവ്യാധി), ബിസി430 ലെ plague of athens, A.D165-180 ലെ Antonin E Plague, AD250-271ലെ Plague of Cyprian, A.D541-542ലെ Plague of Justinian, 1346-53ലെ The Black Death, Cocoliztli epidemic: 1545-1548, American Plagues: 16th century, Great Plague of London: 1665-1666, Great Plague of Marseille: 1720-1723, Russian plague: 1770-1772, Philadelphia yellow fever epidemic: 1793, Flu pandemic: 1889-1890, American polio epidemic: 1916, Spanish Flu: 1918-1920, Asian Flu: 1957-1958 ഇങ്ങനെ നീണ്ടു പോകുന്നു കണക്കുകൾ. ഇനി ആധുനിക കാലഘട്ടത്തിലെ കണക്കുകൾ നോക്കിയാലും മോശമല്ല കാര്യങ്ങൾ AIDS, H1N1 swine flue, ebola, zika virus, നിപ, തുടങ്ങിയ കേമന്മാരിൽ അവസാനകാരൻ ആണ് covid-19 എന്ന കൊറോണ വൈറസ്.

മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. ബ്രോങ്കൈറ്റിസ് എന്ന രോഗം ബാധിച്ച പക്ഷികളിൽ നിന്നു 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.

ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അല്പം വ്യത്യസ്തമായ, ജനിതകമാറ്റം സംഭവിച്ച നോവൽ കൊറോണ എന്ന വൈറസാണ്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല. എന്നാൽ പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും വൈറസ് പിടിമുറുക്കും.കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.

നാം ഇന്ന് കടന്നു പോകുന്ന ഈ അവസ്ഥ ലോകം ഇന്നേവരെ അഭിമുകീകരിച്ചതിൽ വച്ചു ഏറ്റവും വലിയ പ്രതിസന്ധിയാണ്. UNO(united nations organization) യിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 195 രാജ്യങ്ങൾ ഉണ്ട് എന്നിരിക്കെ അനൗദ്യോതിക കണക്കനുസരിച്ചു കൊറോണ 210 രാജ്യങ്ങളിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് എന്നുള്ളത് ആരിലും ഭീതി ഉളവാക്കുന്ന കാര്യമാണ്. ലഭ്യമായ കണക്കനുസരിച്ചു ഇതുവരെ (ഏപ്രിൽ 13, 2020) 1,862,028 പേർക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്, 114,980 ജീവൻ ഇതിനോടകം കൊറോണ എന്ന ലോകം കണ്ട ഏറ്റവും വലിയ മഹാവ്യാധി അപഹരിച്ചു കഴിഞ്ഞു.

ജിതിൻ കൃഷ്ണ പി.പി
6 B സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം